
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ദുബൈ: കേരള നിയമസഭാ മുന്‍ സ്പീക്കറും കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നവോത്ഥാന നായകനുമായിരുന്ന കെഎം സീതി സാഹിബിന്റെ സ്മരണ പുതുക്കുന്നതിനായി ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പ്രഭാക്ഷണവും സെമിനാറും നാളെ നടക്കും.
ഉച്ചക്ക് രണ്ടു മണിക്ക് ദുബൈ കെഎംസിസി ഹാളില്‍ നടക്കുന്ന ‘സീതിസാഹിബ് കോണ്‍ഫറന്‍സി’ല്‍ യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന്, ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,എപി അബ്ദുസ്സമദ് സബീല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. അമീര്‍ അഹ്മദ് മണപ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. പി.ശ്രീപ്രകാശ് (ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ),മച്ചിങ്ങല്‍ രാധാകൃഷ്ണന് (അക്കാഫ് അസോസിയേഷന്), എംസിഎ നാസര്‍ (മാധ്യമ പ്രവര്ത്തകന്),കെ.എല്‍.ഗോപി (ദേശാഭിമാനി),ജലീല്‍ പട്ടാമ്പി (സുപ്രഭാതം) പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് ജമാല്‍ മാനയത്ത് അധ്യക്ഷനാകും. ഇസ്മായീല്‍ ഏറാമല മോഡറേറ്ററാകും.
കോണ്‍ഫറന്‍സ് വന്‍ വിജയമാക്കണമെന്ന് സംഘാടക സമിതി ചെയര്മാന് അഷ്റഫ് കൊടുങ്ങല്ലൂരും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് വെട്ടുകാടും അഭ്യര്‍ത്ഥിച്ചു.