റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
ദുബൈ ടാക്സി കമ്പനി കഴിഞ്ഞ ആറ് മാസം കൊണ്ട് നേടിയത് വന്‍ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 30ന് അവസാനിക്കുന്ന ആറ് മാസത്തെ സാമ്പത്തിക ഫലത്തില്‍ വരുമാനത്തില്‍ 14% വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വര്‍ധനവ് 1.09 ബില്യണ്‍ ദിര്‍ഹമായി. ഇക്കാലയളവില്‍ 23 ദശലക്ഷം യാത്രകളാണ് കമ്പനി പൂര്‍ത്തിയാക്കിയത്. ശക്തമായ വരുമാന പുരോഗതിയാണ് കമ്പനി നേടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ട് ടാക്സികളുടെ എണ്ണം വര്‍ധിച്ചതും, ഉയര്‍ന്ന നിരക്കും ടാക്സികള്‍ക്ക് ഗുണം ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു. കോര്‍ ടാക്സി സെഗ്മെന്റില്‍ വാര്‍ഷിക വരുമാന വര്‍ധന 12 ശതമാനം കടന്ന്, 939 ബില്യണ്‍ ദിര്‍ഹത്തിലെത്തി. ലിമോസിന് വിഭാഗത്തില്‍ വാര്‍ഷിക വരുമാനം 6% ഉയര്‍ന്ന് 6.17 മില്യണ്‍ ദിര്‍ഹമിലെത്തി. പുതിയ സര്‍വീസ് കരാറുകള്‍ വഴി ബസ് വിഭാഗത്തിനും വലിയ നേട്ടമുണ്ടായി. പ്രതിവര്‍ഷം 26% വരുമാന വര്‍ധനവ് നേടി, 72 മില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. സാമ്പത്തിക വളര്‍ച്ച രംഗത്ത് ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും വളര്‍ച്ച പ്രഖ്യാപനത്തിനിടെ അധികൃതര്‍ വ്യക്തമാക്കി