
കപിൽ സിബൽ: നിയമ പോരാട്ടത്തിലെ മൂർച്ചയുള്ള പോരാളി
ദുബൈ മെഡിക്കല്‍ യൂണിവേഴ്സിറ്റിയും എയിംസും കരാര്‍ ഒപ്പുവച്ചു
അബുദാബി: ദുബൈയിലെ വിദ്യാര്‍ഥികള്‍ക്ക് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്),ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന് ട്രേഡ് (ഐഐഎഫ്ടി) തുടങ്ങിയ മികച്ച ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഉടന്‍ പ്രവേശനം ലഭിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും കാരാറില്‍ ഒപ്പുവച്ചു. ദക്ഷിണേഷ്യന്‍ രാജ്യത്തെ മികച്ച മെഡിക്കല്‍ സ്ഥാപനങ്ങളിലൊന്നായ ദുബൈ മെഡിക്കല്‍ യൂണിവേഴ്സിറ്റിയും (ഡിഎംയു) ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദുബൈ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ എക്സ്ചേഞ്ച് പ്രോഗ്രാം നടത്താനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
ഡിഎംയു ബോര്‍ഡ് വൈസ് ചെയര്മാന് യഹ്യ സഈദ് ലൂത്തയും എയിംസ് അനാട്ടമി വിഭാഗം മേധാവി അഹമ്മദുല്ല ഷരീഫുമാണ് അക്കാദമിക്,ഗവേഷണ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറില്‍ ഒപ്പുവച്ചത്.