കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : സോക്കര്‍ എഫ്സി ദുബൈ സംഘടിപ്പിക്കുന്ന സീസണ് 7 ഗോള്‍ഡന്‍ കപ്പ് ഫുട്ബോള്‍ ടുര്‍ണമെന്റ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ദുബൈ ഖിസൈസിലെ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ടുര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് ശഹറുല്‍ മുനീര്‍ തൃക്കരിപ്പൂര്‍, വൈസ് ചെയര്മാന് ഹുസൈനാര് എടച്ചാകൈ എന്നിവര്‍ അറിയിച്ചു. യുഎഇയിലെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ചു നടക്കുന്ന സെവന്‍സ് മത്സരങ്ങളില്‍ കേരള എക്സ്പാറ്റ് ഫുട്ബോള്‍ അസോസിയേഷന് യുഎഇ അംഗീകൃത ടീമുകളാണ് മാറ്റുരക്കുക. സ്വര്‍ണക്കപ്പ് ലോഗോ പ്രകാശന ചടങ്ങില്‍ ക്ലബ് ഭാരവാഹികളായ ഷുഹൈബ്,ഖാലിദ്,ജുനൈദ്,സിദ്ദീഖ്,മുഹമ്മദ്,സിറാജ്,ഷഫീഖ് പങ്കെടുത്തു.