
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : കാഴ്ചകളുടെ കൗതുക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദുബൈ സഫാരി പാര്‍ക്ക് ആറാം സീസണ് നാളെ തുടങ്ങും. പുതിയ തുടക്കത്തോടൊപ്പം സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലെ അമാവാസി കരടികള്‍ക്കും വെള്ള കാണ്ടാമൃഗത്തിനും പേരിടാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. 87 വ്യത്യസ്ത ഇനങ്ങളില്‍പെട്ട 3,000ലധികം മൃഗങ്ങളുള്ള പാര്‍ക്കില്‍ വിനോദത്തോടൊപ്പം വിജ്ഞാനവും സമ്മേളിക്കുന്ന കാഴ്ചകാളാണ് ഒരുക്കിയിട്ടുള്ളത്. കാല്‍നടയായോ ഷട്ടില്‍ ട്രെയിന്‍ വഴിയോ ചുറ്റിക്കാണാവുന്ന പാര്‍ക്കില്‍ നിരവധി തീം സോണുകളുമുണ്ട്. ഓരോ സോണും വന്യജീവികളുമായി അടുത്തിടപഴകുന്നതാണ്. മൃഗക്ഷേമത്തിനും സംരക്ഷണത്തിനും ഊന്നല്‍ നല്കുന്ന വൈജ്ഞാനിക സംരംഭങ്ങളാണ് പാര്‍ക്കിലുള്ളത്.