‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
ദുബൈ : പൊതുഗതാഗത ഉപയോഗത്തില്‍ കുതിപ്പുമായി ദുബൈ. ബസ്, മെട്രോ, ടാക്സി, ബോട്ട്, അബ്ര, ട്രാം തുടങ്ങി പൊതുഗതാഗതത്തില്‍ 2024 വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വമ്പിച്ച വര്‍ധന രേഖപ്പെടുത്തി, 361.2 മില്യന്‍ ആളുകള്‍ ഈ സംവിധാനം ഉപയോഗിച്ചതായി റോഡ്സ് ആന്റ് ട്രാന്‍പോര്‍ട് അതോറിറ്റി വ്യക്തമാക്കി. ഇതില്‍ 37 ശതമാനം ആളുകള്‍ ഉപയോഗിച്ചത് മെട്രോയും 27 ശതമാനം ടാക്സി സര്‍വീസുമാണ്. 24.5 ശതമാനം യാത്രക്കാര്‍ ബസ് ഉപയോഗിച്ചു. ജനുവരി മാസത്തിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. 65 ദശലക്ഷം യാത്രക്കാരാണ് പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ പൊതുഗതാഗതം ഉപയോഗിച്ചത്. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024ന്റെ ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 6 ശതമാനം വളര്‍ച്ചയുണ്ടായി. ദുബൈയുടെ സാമ്പത്തിക കുതിപ്പിന്റെ ഒരു പ്രധാന സൂചകമാണിത്, താമസക്കാരെയും സന്ദര്‍ശകരെയും പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആര്‍ടിഎ പദ്ധതികളുടെ ഫലപ്രാപ്തിയാണിത്. എമിറേറ്റില്‍ വൈവിധ്യമാര്‍ന്ന മൊബിലിറ്റി ഓപ്ഷനുകളുടെ ലഭ്യതയും. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ദുബൈയിലെ സംയോജിത പൊതുഗതാഗത സംവിധാനം ജനവിഭാഗങ്ങള്‍ക്കിടയില്‍ പൊതുഗതാഗത ഉപയോഗത്തിന്റെ സംസ്കാരത്തെ മാറ്റിമറിച്ചു. ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ 2024 ആദ്യ പകുതിയില്‍ 133 ദശലക്ഷം യാത്രക്കാരെ കയറ്റി. ബര്‍ജുമാന്‍, യൂണിയന് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തിയത്. 7.8 ദശലക്ഷം യാത്രക്കാര്‍ ബര്ജുമാനിലെത്തിയപ്പോള് യൂണിയന് സ്റ്റേഷനില്‍ 6.3 ദശലക്ഷം ഉപയോക്താക്കളെത്തി. റെഡ് ലൈനില്‍, 6.2 ദശലക്ഷം ഉപയോക്താക്കളുള്ള അല്‍ റിഗ്ഗ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്, 5.6 ദശലക്ഷവുമായി മാള്‍ ഓഫ് എമിറേറ്റ്സ്, 5.2 ദശലക്ഷവുമായി ബിസിനസ് ബേ. ഗ്രീന്‍ ലൈനില്‍, 4.7 ദശലക്ഷം ഉപയോക്താക്കളുമായി ഷറഫ് ഡിജി സ്റ്റേഷന് ഒന്നാം സ്ഥാനത്തും 4.1 ദശലക്ഷം ഉപയോക്താക്കളുമായി ബനിയാസ് സ്റ്റേഷനും 3.3 ദശലക്ഷം ഉപയോക്താക്കളുമായി സ്റ്റേഡിയം സ്റ്റേഷനും രണ്ടാം സ്ഥാനത്താണ്. ദുബൈ ട്രാമില്‍ ഈ കാലയളവില്‍ 4.5 ദശലക്ഷം യാത്രക്കാരെത്തി. ബസില്‍ 89.2 ദശലക്ഷവും ജലഗതാഗതത്തില്‍ 9.7 ദശലക്ഷവും യാത്ര ചെയ്തു. ടാക്സികള്‍ 97 ദശലക്ഷം യാത്രക്കാരെ വഹിച്ചു. സ്വകാര്യ വാഹനങ്ങളില്‍ പങ്കാളിത്ത യാത്ര പ്രോത്സാഹിപ്പിക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നതെന്ന് മേധാവി മത്തര്‍ അല്‍തായര്‍ വ്യക്തമാക്കി. റോഡുകളുടെയും പൊതുഗതാഗതത്തിന്റെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളിലും ആര്‍ടിഎ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2030 ഓടെ പൊതു ഗതാഗത യാത്രകളുടെ വിഹിതം 25 ശതമാനമായി വര്‍ധിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തോടെ ജനങ്ങളുടെ മൊബിലിറ്റിയില്‍ പൊതുഗതാഗതത്തിന്റെ പങ്ക് തുടര്‍ച്ചയായി വര്‍ധിപ്പിക്കാനാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.