ഗള്ഫ് കപ്പില് കുവൈത്തിനെതിരെ യുഎഇക്ക് തോല്വി ; ഖത്തറിനെതിരെ ഒമാന് വിജയം
ദുബൈ : ടാക്സി സേവനങ്ങള് മെച്ചപ്പെടുത്താനും, യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ദുബൈ ആര്ടിഎ. ടാക്സി യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ആര്ടിഎ പദ്ധതി പ്രഖ്യാപിച്ചത്. ടാക്സികളിലെ പുകവലിക്കാരെ കണ്ടെത്താന് നടത്തുന്ന ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് പരീക്ഷണമാണ് ഇതില് പ്രധാനം. യുഎഇയില് പൊതുഗതാഗത മാര്ഗങ്ങളില് പുകവലി നേരത്തെ തന്നെ പൂര്ണ്ണമായും നിരോധിച്ചതാണ്. നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പുതിയ പരീക്ഷണത്തിലൂടെ ആര്ടിഎ ലക്ഷ്യമിടുന്നത്. എന്നാല് സിഗരറ്റിന്റെ ഉപയോഗം കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ എന്താണെന്ന് ആര്ടിഎ വ്യക്തമാക്കിയിട്ടില്ല. ഇതു കൂടാതെ, നിരവധി പദ്ധതികളും ആര്ടിഎ നടപ്പാക്കുന്നുണ്ട്. ഡ്രൈവര്മാര്ക്കും, കമ്പനികളിലെയും ഡ്രൈവിംഗ് സ്കൂളുകളിലെയും ഇന്സ്ട്രക്ടര്മാര്ക്കും ബോധവത്കണവും പരിശീലന പരിപാടികളും ശക്തമാക്കുക, വാഹന ശുചിത്വം നിലനിര്ത്താന് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതികളില് ഉള്പ്പെടുന്നുണ്ട്. വാഹനശുചിത്വം കൂടുതല് പ്രോത്സാഹിപ്പിക്കുന്നതിനായി എമിറേറ്റിലെ ടാക്സികളിലുടനീളം പരിശോധന ക്യാംപയിനുകള് എന്നിവ ശക്തമാക്കും. ടാക്സി ഡ്രൈവര്മാര്ക്ക് യൂണിഫോം വിതരണത്തിന് പുറമെ 500 ലധികം എയര്പോര്ട്ട് ടാക്സികളില് ഉയര്ന്ന നിലവാരമുള്ള എയര്ഫ്രഷനറുകള് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണവും ആര്ടിഎ ആരംഭിച്ചു. ദുബൈയിലെ പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആര്ടിഎ പദ്ധതി നടപ്പാക്കുന്നത്.