ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
ദുബൈ : പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ സ്കൂള്‍ ബസ് ഓപറേറ്റര്‍മാരോട് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി. എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും ഏറ്റവും മികച്ച യാത്രക്ക് ആവശ്യമായ മുഴുവന്‍ സുരക്ഷാ സൗകര്യങ്ങളും ഒരുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എമിറേറ്റിലെ സ്കൂള്‍ ബസുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി എല്ലാ ദിവസവും ആര്‍ടിഎ നിരീക്ഷിക്കാറുണ്ട്. വിദ്യാര്‍ഥികളുടെ വീട്ടില്‍നിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഉറപ്പുവരുത്തുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ബസുകളില്‍ സുരക്ഷക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. വേനലവധി അവസാനിക്കാനിരിക്കെ സ്കൂള്‍ അധികാരികളോടും ബസ് ഓപറേറ്റര്‍മാരോടും കുട്ടികളുടെ ആരോഗ്യ, സുരക്ഷാ കാര്യങ്ങളില്‍ ഏറ്റവും മികച്ച ശ്രദ്ധ നല്‍കാനാണ് അധികാരികള്‍ ആവശ്യപ്പെടുന്നത്. നിലവിലുള്ള നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്നത് ആര്‍ടിഎ പരിശോധിക്കും. ഇതിനായി പ്രത്യേക വിദഗ്ധസംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. കുട്ടികള്‍ വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം നിശ്ചയിക്കപ്പെട്ടയാള് വീടുകള്‍ക്ക് സമീപം കുട്ടിയെ എത്തിക്കുകയും വേണം.
സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ കര്‍ശനമായി ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഓപറേറ്റര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും ആര്‍ടിഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.