സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ദുബൈ : പൊതുഗതാഗത ദിനത്തിന്റെ ഭാഗമായി ദുബൈയിലെ ഉപയോക്താക്കള്‍ക്ക് 10 ലക്ഷം നോല്‍ പ്ലസ് പോയിന്റുകള്‍ സമ്മാനമായി പ്രഖ്യാപിച്ച് ദുബൈ ആര്‍ടിഎ. അടുത്തമാസം ഒന്നിനാണ് പൊതുഗതാഗത ദിനം. ‘നിങ്ങളുടെ നന്മയ്ക്കായി,ദുബൈയുടെ മികവിന്’ എന്നതാണ് ഈവര്‍ഷത്തെ പ്രമേയം. ഏറ്റവും കൂടുതല്‍ തവണ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരെ ‘പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ചാമ്പ്യന്‍’ പദവി നല്കി ആദരിക്കും.
2009 മുതല്‍ അടുത്തമാസം ഒന്നുവരെ ഏറ്റവും കൂടുതല്‍ തവണ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച യാത്രക്കാര്‍, ആര്‍ടിഎ ജീവനക്കാര്‍,നിശ്ചയദാര്‍ഢ്യക്കാര്‍,മുതിര്ന്നപൗരന്മാര്,വിദ്യാര്‍ഥികള്‍ എന്നിവരെ കൂടാതെ പൊതുഗതാഗത വാരത്തില്‍ ഏറ്റവുംകൂടുതല്‍ തവണ യാത്രാസേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ വ്യക്തികള്‍ എന്നിങ്ങനെ ആറുവിഭാഗങ്ങളിലായാണ് മത്സരം. ഓരോവിഭാഗത്തിലെയും ആദ്യ മൂന്നുവിജയികള്ക്ക് യഥാക്രമം 10 ലക്ഷം നോല്‍ പ്ലസ് പോയിന്റുകള്‍,അഞ്ചുലക്ഷം നോല്‍ പ്ലസ് പോയിന്റുകള്‍,രണ്ടരലക്ഷം നോല്‍ പ്ലസ് പോയിന്റുകള്‍ എന്നിവനല്കി ആദരിക്കും. തിങ്കള്‍മുതല്‍ വെള്ളിവരെ നടക്കുന്ന ‘മിസ്റ്റീരിയസ് മാന്‍ ചലഞ്ചി’ലൂടെ ഭാഗ്യശാലികള്‍ക്ക് 10,000 ദിര്‍ഹവും 50 ഗ്രാം സ്വര്‍ണവും സമ്മാനമായി നേടാനും അവസരമുണ്ട്. ഓരോദിവസവും മെട്രോ സ്റ്റേഷനുകളില്‍ ‘മിസ്റ്റീരിയസ് മാന്‍’ കണ്ടുപിടിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം സമ്മാനം ലഭിക്കും.
വെള്ളിയാഴ്ചയിലെ വിജയിക്ക് 10,000 ദിര്‍ഹത്തോടൊപ്പം 50 ഗ്രാം സ്വര്‍ണവും സ്വന്തമാക്കാം. മെട്രോ,ബസ്,ജലഗതാഗത സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എമിറേറ്റിലെ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിവിധ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്.