യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
ദുബൈ : ഹത്തയിലെ പര്‍വതത്തില്‍ അപകടകരമായ പ്രദേശത്ത് കുടുങ്ങിയ അഞ്ച് കാല്‍നട യാത്രക്കാരെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. രണ്ട് എയര്‍ ആംബുലന്‍സ് ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരും ദുബൈ പൊലീസിന്റെ എയര്‍ വിങ്ങിലെ ഒരു നാവിഗേറ്ററും ചേര്‍ന്നാണ് ഓപ്പറേഷന് നടത്തിയത്. കാര്യമായ പരിക്കേല്‍ക്കാത്തതിനാല്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. എയര്‍ വിംഗ് സെന്റര്‍ ആക്ടിങ് ഡയരക്ടര്‍ പൈലറ്റ് കേണല്‍ ഖല്ഫാന് സലേം അല്‍ മസ്റൂയിയുടെ നിര്‍ദേശപ്രകാരം കമാന്റ് ആന്റ് കണ്ട്രോള് സെന്ററില്‍ നിന്നാണ് രക്ഷാദൗത്യ സംഘം പുറപ്പെട്ടത്.