കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി കഴിഞ്ഞ ദിവസം അവീറിലെ വീസ വയലേറ്റേഴ്സ് സെറ്റില്‍മെന്റ് സെന്റര്‍ അഥവാ പൊതുമാപ്പ് കേന്ദ്രം സന്ദര്‍ശിച്ചു. ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പൊതുമാപ്പ് ക്യാമ്പയിന് ഗുണഭോക്താക്കള്‍ക്ക് നല്കുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും കമാന്‍ഡര്‍ ഇന്‍ ചീഫ് വിലയിരുത്തി. പൊതുജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം. താമസ കുടിയേറ്റ നിയമം ലംഘിക്കുന്നവരുടെ നില ശരിയാക്കാനുള്ള മികച്ച കമ്മ്യൂണിറ്റി ക്യാമ്പയിന് നടപടികളെ അദ്ദേഹം പ്രശംസിച്ചു. റസിഡന്‍സി സ്റ്റാറ്റസ് ഭേദഗതി ചെയ്തോ എക്സിറ്റ് പെര്‍മിറ്റ് നേടിയോ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സുഗമമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജിഡിആര്‍എഫ്എ വഹിക്കുന്ന മഹത്തായ പങ്കിനെ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പ്രത്യേകം എടുത്തുപറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് എത്തിയത്. ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെയും എന്നാല്‍ അത് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെയും തുടര്‍ന്ന് 4 മുതല്‍ 8 വരെയുമാണ് സെന്ററിന്റെ പ്രവര്‍ത്തന സമയം. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് ആരംഭിച്ചത്. ഒക്ടോബര്‍ അവസാനം വരെയാണ് പൊതുമാപ്പ് കാലാവധിയുള്ളത്. അവസാന നിമിഷം വരെ കാത്തിരിക്കാതെ, ഏറ്റവും വേഗത്തില്‍ തന്നെ വിസ നിയമ ലംഘകര്‍ അവരുടെ താമസിക്കുടിയേറ്റം നിയമവിധേയമാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.