
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ: പുണ്യമാസത്തിലെ ആദ്യ പത്ത് ദിവസങ്ങളില്‍ ദുബൈ പൊലീസ് വിതരണം ചെയ്തത് 119,850 ഇഫ്താര്‍ കിറ്റുകള്‍. ‘അപകടങ്ങളില്ലാത്ത റമസാന്‍’ കാമ്പയിനില്‍ പ്രതിഫലം ആഗ്രഹിച്ചും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഇഫ്താറിനു ലക്ഷ്യസ്ഥാനത്ത് എത്താന്‍ ധൃതിപിടിച്ചുള്ള യാത്രയില്‍ അപകടങ്ങള്‍ കുറക്കുകയാണ് കാമ്പയിനിലൂടെ ദുബൈ പൊലീസ് ഉദ്ദേശിക്കുന്നത്. വേഗത്തില്‍ പോകാന്‍ സമ്മര്‍ദം ചെലുത്താതെ സുരക്ഷിതമായി നോമ്പ് തുറക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സൗകര്യമൊരുക്കുകയാണ് പൊലീസ്.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടി എ) സിവില്‍ ഡിഫന്‍സ്,യുഎഇ റെഡ്ക്രസന്റ്,ദുബൈ ചാരിറ്റി അസോസിയേഷന്,ദുബൈ ഡിജിറ്റല്‍ അതോറിറ്റി,എമിറേറ്റ്സ് ടുഡേ,ആസ്റ്റര്‍ ഗ്രൂപ്പ്,മെഡ് 7 ഫാര്‍മസി,ലൈഫ് ഫാര്‍മസി എന്നിവയുടെ പങ്കാളി ത്തത്തോടെയാണ് കിറ്റുകള്‍ ഒരുക്കുന്നത്.
പ്രധാനഇടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ 230 വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മഗ്രിബ് ബാങ്കിനു മുമ്പ് ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഇഫ്താറിനു തൊട്ടുമുമ്പുള്ള സമയം ഏറ്റവും അപകടസാധ്യതയുള്ള സമയമാണെന്ന് ദുബൈ പൊ ലീസ് ഗതാഗത വകുപ്പ് ജനറല്‍ ഡയരക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്റൂഇ പറഞ്ഞു.
ബാങ്കിനു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന ഡ്രൈവര്‍മാര്‍ വേഗത കൂട്ടുകയോ ചുവന്ന സിഗ്നലുകള്‍ മറികടക്കുകയോ അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുകയോ ചെയ്യുന്നു. ഇത് ഗുരുതരമായ പരിക്കുകള്‍ക്കോ മരണങ്ങള്‍ക്കോ കാരണമായേക്കാവുന്ന അപകടങ്ങളുടെ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവര്‍ ക്ഷമ കാണിക്കണമെന്നും യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും മേജര്‍ ജനറല്‍ അല്‍മസ്റൂഇ അഭ്യര്‍ത്ഥിച്ചു.
‘വൈകിയെങ്കിലും സുരക്ഷിതമായി എത്തുന്നത് ഒരിക്കലും എത്താതിരിക്കുന്നതിനേക്കാള്‍ നല്ലതാണ്’ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നേരത്തെ പുറപ്പെടുക,വേഗപരിധി പാലിക്കുക,റോഡിലെ മറ്റു യാത്രക്കാരെ ബഹുമാനിക്കുക തുടങ്ങിയ ജാഗ്രതാ നടപടികളിലൂടെ ജീവന് ര ക്ഷിക്കാന്‍ കഴിയുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.