27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : നിലമ്പൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘നിത്യഹരിതം നിസ്തുല ചരിതം;കെ.ടിക്കൊപ്പം ഒരു നിലമ്പൂര്‍ വര്‍ത്തമാനം’ പരിപാടി കിഴക്കന്‍ ഏറനാട്ടിലെ വിശിഷ്യാ നിലമ്പൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ വളച്ചയും വികാസവും വിവരിക്കുന്ന സംഗമമായി മാറി. മുസ്്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ കെടി കുഞ്ഞന്‍ മുഖ്യാതിഥിയായി. നിലമ്പൂര്‍ മേഖലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ വന്ന മാറ്റങ്ങളെയും വെല്ലുവിളികളെയും സംഗമത്തില്‍ വിശദമായി പ്രതിപാദിച്ചു. ദുബൈ മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഷാജഹാന് ചുങ്കത്തറ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ സിവി അഷ്റഫ്,സക്കീര്‍ ഹുസൈന് പാലത്തിങ്ങല്‍,ശിഹാബ് എരിവേറ്റി ഏറനാട്,ശരീഫ്, ഷഫീക്ക് കരുളായി,നാസര്‍ എടപ്പറ്റ,അബ്ദുസ്സലാം പരി,റംഷിദ താജ്,അന്‍ഷാജ്,അനസ് പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാന് എടക്കര കെടി കുഞ്ഞാന് സ്നേഹോപാഹാരം കൈമാറി. ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ സന്തോഷം കേക്ക് മുറിച്ചു ആഘോഷിച്ചു. ദുബൈ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് പരിപാടിയുടെ വിളംബരവും ബ്രോഷര്‍ പ്രകാശനവും നടന്നു. ചടങ്ങില്‍ പങ്കെടുത്ത കുടുംബിനിയുടെ നേതൃത്വത്തില്‍ കെഎംസിസി വനിതാ വിങ്ങിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് റംഷിദ താജുദ്ദീനെ കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തി. പരിപാടികള്‍ക്ക് റഫീഖ് മൂത്തേടം,സാലിഹ്,ജമാല്‍,റംഷീദ്,താജ്,സമീര്‍,സമദ്,ആരിഫ് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി കെടി ജുനൈസ് സ്വാഗതവും ട്രഷറര്‍ ഷബീര്‍ അലി നന്ദിയും പറഞ്ഞു. അഫ്സല് മരുത ഖിറാഅത്ത് നടത്തി.