
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദുബൈ : ദുബൈ മാരത്തണ്‍ നാളെ നടക്കും. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന മാരത്തണ്‍ വിവിധ കാറ്റഗറികളിലായി ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനില്‍ക്കും. ദുബൈ പൊലീസ് അക്കാദമിക്കു പിന്നിലെ മദീന ജുമൈറയില്‍ നിന്ന് ആരംഭിച്ച് അബുദാബി റോഡിലൂടെ കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്ട്രീറ്റ് വഴി മീഡിയ സിറ്റി പിന്നിട്ട് മദീന ജുമൈറയിലെത്തും. ഷാര്‍ജയിലേക്ക് പോകുന്ന മാരത്തണുകളും ഇതേ റോഡിലാണ് എത്തുക. ജുമൈറ സ്ട്രീറ്റിലൂടെ ജുമൈറ ബീച്ച് ഹോട്ടല്‍ കടന്ന് അല്‍ മെഹമല് സ്ട്രീറ്റിലേക്കുള്ള ക്രോസിങ്ങിലൂടെ മാരത്തണ്‍ ആരംഭിച്ച അതേ സ്ഥലത്തു തന്നെ സമാപിക്കും.
മാരത്തണിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഉമ്മു സുഖീം സ്ട്രീറ്റ്,ജുമൈറ സ്ട്രീറ്റ്,കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്ട്രീറ്റ്,അല്‍ നസീം സ്ട്രീറ്റ്,അല്‍ വാസല്‍ റോഡിനും ജുമൈറ റോഡിനും ഇടയിലുള്ള ഉമ്മു സുഖീം സ്ട്രീറ്റിന്റെ ഒരു ഭാഗം എന്നീ പാതകള്‍ ഇന്ന് അര്‍ധരാത്രി അടച്ചിടും. ജുമൈറ സ്ട്രീറ്റിന്റെയും കിംഗ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്ട്രീറ്റിന്റെയും ഇരുവശത്തുമുള്ള ക്രോസിങ് ഏരിയകളിലൂടെയായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക. എലൈറ്റ് അത്ലറ്റുകള് കടന്നുപോയതിന് ശേഷം രണ്ട് തെരുവുകളിലും ഒരു പാത തുറക്കുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാരത്തണിന് പുറപ്പെടുന്നവരോട് കാലതാമസം ഒഴിവാക്കാന്‍ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
വോളി ഫെസ്റ്റ് സീസണ് 227ന് ദുബൈയില്‍