
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ : കണ്ണുമടച്ച് നഗ്നപാദനായി മാരത്തണില്‍ ലോക റെക്കോര്‍ഡിലേക്ക് നടന്നടുത്ത് ദുബൈ പ്രവാസി. കഴിഞ്ഞ ദിവസം ദുബൈ മാരത്തണില്‍ എല്ലാവരും പകല്‍ വെളിച്ചത്തില്‍ ഓടിയപ്പോള്‍ കണ്ണടച്ചു കുതിച്ചുപായുന്ന ലബനന് പ്രവാസി റാമി നൗസായിരുന്നു മാരത്തണിലെ മിന്നും താരം. ഫിനിഷിങ് ലൈനിലെത്തിയപ്പോള്‍ കണ്ണടച്ച് ടേപ്പ് കൊണ്ട് ദൃഢമായി ഉറപ്പിച്ച ഇരുണ്ട മാസ്ക് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിക്കരയുകയായിരുന്നു കാന്‍സറിനെ അതിജീവിച്ച ഈ മുപ്പത്തിമൂന്നുകാരന്. ‘എനിക്ക് തോന്നിയത് എന്താണെന്ന് ഞാന്‍ ഇപ്പോഴും വാക്കുകളില്‍ പറയാന്‍ ശ്രമിക്കുന്നു. ഒരു മിനിറ്റ് ദൈവത്തെ കാണാന്‍ എങ്ങനെ തോന്നുന്നു എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ആ നേട്ടം ഇങ്ങനെയാണെന്ന് ഞാന്‍ പറയും.’ ഇതായിരുന്നു വിജയച്ചുവട് പൂര്‍ത്തിയാക്കിയ റാമി നൗസിന്റെ ആദ്യ പ്രതികരണം. ഏഴു വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ലെബനീസ് പ്രവാസി ഞായറാഴ്ച ദുബൈയില്‍ നടന്ന 42.2 കി.മീറ്റര്‍ മാരത്തണില്‍ ഏറ്റവും വേഗമേറിയ താരമായാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ദിവസം നടത്തുന്ന ചെറിയ പരിശീലനത്തില്‍ നിന്നും ആവാഹിച്ച വലിയ ആത്മവിശ്വാസവുമായാണ് താരം ലോകത്തെ വിസ്മയിപ്പിച്ചത്. ‘ജീവിതം എത്ര ഇരുണ്ടതായി തോന്നിയാലും തുരങ്കത്തിന്റെ അറ്റത്ത് എല്ലായ്പ്പോഴും വെളിച്ചമുണ്ടാകുമെന്ന ആശയം ഉയര്‍ത്തിക്കാട്ടാന്‍ താന്‍ ആഗ്രഹിച്ചുവെന്നാണ് പാദരക്ഷകളില്ലാതെ കണ്ണടച്ച് ഓടാനുള്ള തീരുമാനത്തെ കുറിച്ച് റാമിയുടെ പ്രതികരണം.