കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : മണലൂര് മണ്ഡലം കെഎംസിസി വനിത വിങ് രൂപീകരിച്ചു. ഭാരവാഹികളായി ഫരീദ ഷഫീഖ് (പ്രസിഡന്റ്),ഹസീന തസ്നീം(ജനറല് സെക്രട്ടറി),ജാസിറ ഉസ്മാന്(ട്രഷറര്),ജെഷി ഷംസുദ്ദീന്,റഹീല ഷാജഹാന്(വൈസ് പ്രസിഡന്റുമാര്),മെഹ്നാസ് സലാം,നിഷിദ നൗഫല്(ജോ.സെക്രട്ടറിമാര്) എന്നിവരെ തിരഞ്ഞെടുത്തു.
തൃശൂര് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൃശൂര് വൈബ് 2കെ24 പ്രചാരണവും സംഘടിപ്പിച്ചു. ദുബൈ അല് ഇത്തിഹാദ് സ്കൂള് ഗ്രൗണ്ടില് നടന്ന യോഗം ജില്ല പ്രസിഡന്റ്് ജമാല് മനയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷക്കീര് കുന്നിക്കല് അധ്യക്ഷനായി. ജില്ലാ ജനറല് സെക്രട്ടറി ഗഫൂര് പട്ടിക്കര,ട്രഷറര് ബഷീര് വരവൂര്, വൈസ് പ്രസിഡന്റ് ആര്വിഎം മുസ്തഫ,സെക്രട്ടറി ജംഷീര്,മുന് ജില്ല3 പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, മണ്ഡലം ഭാരവാഹികളായ റഷീദ് പുതുമനശേരി, മുഹമ്മദ് നൗഫല് പ്രസംഗിച്ചു. വനിതാ വിങ് ജില്ലാ ജനറല് സെക്രട്ടറി ഫസ്ന നബീല് ഭാരവാഹികളെ പ്രഖ്യാപിച്ചു.
ജില്ലാ ട്രഷറര് ഷക്കീല,ജില്ല വൈസ് പ്രസിഡന്റുമാരായ റിസ്മ ഗഫൂര്,മറിയം ജാബിര്,ഷാര്ജ ജില്ലാ വൈസ് പ്രസിഡന്റ് ബല്ഖീസ് മുഹമ്മദ്,ഫസീല ഷാജഹാന് എന്നിവര് ഭാരവാഹികളെ അനുമോദിച്ചു പ്രസംഗിച്ചു. മണ്ഡലം ജനറല് സെക്രട്ടറി ഷാജഹാന് സ്വാഗതവും ട്രഷറര് മുഹമ്മദ് ഹര്ഷാദ് നന്ദിയും പറഞ്ഞു.