ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ: ദുബൈ മാളില്‍ പാര്‍ക് ചെയ്യുന്ന വാഹനങ്ങളുടെ പാര്‍കിങ് ഫീസ് സാലിക് അക്കൗണ്ടില്‍ നിന്നും കുറക്കുമെന്ന് ദുബൈ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ അറിയിച്ചു. ജൂലൈ 1 മുതല്‍ ഫാഷന്‍, ഗ്രാന്‍ഡ്, സിനിമാ പാര്‍ക്കിംഗ് സോണുകളിലുടനീളമുള്ള മാളില്‍ തടസ്സരഹിത പാര്‍ക്കിംഗ് പേയ്മെന്റ് സൊല്യൂഷന് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. സബീല്‍, ഫൗണ്ടന് വ്യൂസ് പാര്‍ക്കിംഗ് ലൊക്കേഷനുകള്‍ സൗജന്യമായി തുടരും. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവൃത്തി ദിവസങ്ങളില്‍ നാലു മണിക്കൂറും വാരാന്ത്യങ്ങളില്‍ ആറ് മണിക്കൂറും വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ലഭിക്കും. നാല് മുതല്‍ 24 മണിക്കൂര്‍ വരെ 20 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെയുള്ള നിരക്കുകള്‍ ബാധകമാകും. മാള്‍ സന്ദര്‍ശകര്‍ക്ക് സുഗമവും തടസ്സമില്ലാത്തതുമായ പാര്‍ക്കിംഗ് അനുഭവം സാധ്യമാക്കാന്‍ വേണ്ടിയാണ് സാലിക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. സാലിക് ഉപയോക്തൃ അക്കൗണ്ടുകളില്‍ നിന്ന് ഫീസ് കുറയ്ക്കുന്നതിന് വാഹന പ്ലേറ്റ് തിരിച്ചറിയല്‍ ഉപയോഗിക്കും. സാലിക്കിന്റെ ഡാറ്റാബേസില്‍ 4.1 ദശലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന 90 ശതമാനം വാഹനങ്ങളും ഉള്‍പ്പെടും. സുസ്ഥിരവും മികച്ചതുമായ മൊബിലിറ്റി സൊല്യൂഷനുകളില്‍ ആഗോള മികവ് നേടാനാണ് ഈ സുപ്രധാന ചുവടുവപ്പെ്. ഇത് ഗേറ്റുകളുടെ തടസ്സം ഇല്ലാതാക്കുകയും തിരക്ക് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് സാലിക് കമ്പനിയുടെ സിഇഒ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ ഹദ്ദാദ് പറഞ്ഞു.