കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘മദ്ഹേ മദീന’ റബീഅ് സമ്മേളനം പ്രവാചകാനുരാഗത്താല്‍ ഹൃദയമായി. എസ്.എം.എഫ് സംസ്ഥാന ട്രെയിനറും പ്രഭാഷകനുമായ ഷാഹുല്‍ ഹമീദ് അന്‍വരി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു.
അബ്ദുല്‍ ഹക്കിം തങ്ങള്‍ അല്‍ ബുഖാരി,സയ്യിദ് സജ്ജാദലി തങ്ങള്‍, യഹ്യ അസ്അദി, മുഹമ്മദ് സഫ്വാന്,യാക്കൂബ് മൗലവി,ഖാലിദ് ബാഖവി,അബ്ദുല്‍ അസീസ് ചെറുവത്തൂര്‍,സീതി ഉസ്താദ്, ബാഇസ് വാഫി,കബീര്‍ അസ്അദി,നൗഫല്‍ ഹുദവി,ഹുസൈന് റഹ്മാനി,താഹിര്‍ മുഗു,എം.ബി അബ്ദുല്‍ ഖാദര്‍,ഹസൈനാര്‍ ഗുണാജെ,മുഹൈമിന്,മുഷ്താഖ് മൗലിദ് സദസിന് നേതൃത്വം നല്കി. സംസ്ഥാന നേതാക്കളായ ഹുസൈനാര് ഹാജി എടച്ചാക്കൈ,ഹനീഫ് ചെര്‍ക്കള, അഡ്വ ഇബ്രാഹിം ഖലീല്‍,അഡ്വ.സാജിദ് അബൂബക്കര്‍,ഒ.കെ ഇബ്രാഹിം,സാദിഖ് തിരുവനന്തപുരം ,ജില്ലാ ഭാരവാഹികളായ സലാം തട്ടഞ്ചേരി,സി.എച്ച് നൂറുദ്ദീന്‍, സുബൈര്‍ അബ്ദുല്ല,ഹനീഫ് ബാവ, റഫീക് പടന്ന,ഫൈസല്‍ മുഹ്സിന്,സുബൈര്‍ കുബനൂറ്,അഷറഫ് ബായാര്‍, ആസിഫ് ഹൊസങ്കടി,പി.ഡി നൂറുദ്ദീന്‍,സിദ്ദീഖ് ചൗകി,ബഷീര്‍ പറപ്പള്ളി,റഫീക്ക് കാടങ്കോട്, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക,ഫൈസല്‍ പട്ടേല്‍,റഫീക്ക് മങ്ങാട്,ഖാലിദ് പാലക്കി,എ.ജി.എ റഹ്മാന്,റാസിക്ക് മച്ചമ്പാടി, ഹസ്കര്‍ ചൂരി,ഹസീബ് ഖാന്, അഷ്റഫ് ബച്ചന്,റാഷിദ് പടന്ന,മന്‍സൂര്‍ മര്‍ത്ത്യ, ഉപ്പി കല്ലങ്കൈ,ആരിഫ് കൊത്തിക്കാല്‍, മുന്‍ ഭാരാവാഹികളായ അഫ്സല് മെട്ടമ്മല്‍ മഹമ്മൂദ് ഹാജി പൈവളിഗെ, അഷ്റഫ് പാവൂര്‍, ഇബി അഹമ്മദ് ചെടേക്കാല്‍,എസ്കെഎസ്എസ്എഫ് ദുബൈ സംസ്ഥാന സെക്രട്ടറി ഫാസില്‍ മെട്ടമ്മല്‍,എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ജില്ലാ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.
റൗളത്തുല്‍ ജന്ന ബുര്‍ദ സംഘത്തിന്റെ ബുര്ദാലാപനവും നടന്നു. നൂറുക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.