
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ : കോട്ടക്കല്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച യുണീക് വേള്‍ഡ് പ്രസന്റ്സ് കിക്കോഫ് 2024 ഫുട്ബോള്‍ ടൂര്‍ണമെന്റ് ദുബൈ ഖിസൈസ് അല്‍ സാദിഖ് ഇംഗ്ലീഷ് സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷനായി. അറബ് പ്രതിനിധി മുഹമ്മദ് ഹംദാന്‍ റാഷിദ് ഹംദാന്‍ അല്‍ഷെഹി മുഖ്യാതിഥിയായി.
വനിതകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ഫാമിലി മീറ്റും കിഡ്സ് ഫെസ്റ്റും കിക്കോഫിന് മാറ്റ്കൂട്ടി. ഡോ.അന്‍വര്‍ അമീന്,സുലൈമാന്‍ ഹാജി,ജംഷിദ്,ഷരീഫ് വിപി,ഈസ അനീസ്,ബാബു എടക്കുളം,കെപിഎ സലാം,നൗഫല്‍ വേങ്ങര,പിവി നാസര്‍,എംസി അലവി ഹാജി,മൊയ്തുട്ടി കുറ്റിപ്പുറം,കെകെ നാസര്‍,മുജീബ് കോട്ടക്കല്‍,ലത്തീഫ് തെക്കഞ്ചേരി,ഒടി സലാം,കരീം കാലൊടി പ്രസംഗിച്ചു.
മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്,അലി കോട്ടക്കല്‍,സലാം ഇരിമ്പിളിയം,റഷീദ് കാട്ടിപ്പെരുത്തി,സൈദ് മാരാക്കര,ഷെരീഫ് പിവി കരേക്കാട്,റഫീഖ് പൊന്മല, റാഷിദ് കെകെ,അഷറഫ്എടയൂര്,മുസ്തഫ കുറ്റിപ്പുറം,റസാഖ് വളാഞ്ചേരി,ജാഫര്‍ മാറാക്കര, അലി കോട്ടക്കല്‍ എന്നിവര്‍ ടൂര്‍ണമെന്റിനും മുബഷീറ,സഹല,ഷാന മുട്ടേങ്ങാടന്‍ സൈനബ എന്നിവര്‍ കിഡ്സ് ഫെസ്റ്റ് ഫാമിലി മീറ്റിനും നേതൃത്വം നല്കി. എടയൂര്‍ കെഎംസിസി വിന്നേഴ്സ് ട്രോഫിയും കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി റണ്ണേഴ്സ് ട്രോഫിയും ഇരിമ്പിളിയം കെഎംസിസി തേര്‍ഡ് ട്രോഫിയും നേടി. വിജയികള്‍ക്ക് നേതാക്കള്‍ ട്രോഫികള്‍ സമ്മാനിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പിടി അഷറഫ് സ്വാഗതവും ട്രഷറര്‍ അസീസ് വേളേരി നന്ദിയും പറഞ്ഞു.