2024ല്‍ നവംബര്‍ വരെ ദുബൈയിലെത്തിയത് 16.79 ദശലക്ഷം വിനോദ സഞ്ചാരികള്‍
ദുബൈ : ദുബൈ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റായി ഹാരിസ് ബ്രദേഴ്സിനെയും ജനറല്‍ സെക്രട്ടറിയായി സര്‍ഫ്രാസ് പട്ടേലിനെയും ട്രഷററായി ഗഫൂര്‍ ഊദിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സാജിദ് സൈലര്‍ ചേരങ്കൈ,മുഹമ്മദ് ഷിഫാസ് പട്ടേല്‍,സുഹൈര്‍ യഹ്യ,ഹനീഫ് തായല്‍,മുഹമ്മദ് ഖാസിയാറകം,മിര്‍ഷാദ് പൂരണം എന്നിവരെയും ജോ.സെക്രട്ടറിമാരായി അന്‍വര്‍ പള്ളം,ജാഫര്‍ കുന്നില്‍,കാമില്‍ ബാങ്കോട്,തസ്ലീം ബെല്‍ക്കാട്,സലാം ബെദിര,അമീന് പള്ളിക്കാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് ഹാരിസ് ബ്രദേഴ്സ് അധ്യക്ഷനായി. മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ബഷീര്‍ കെഎം ഉദ്ഘാടനം ചെയ്തു. 2019-2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി അവതരിപ്പിച്ചു. യുഎഇ കെഎംസിസി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റുമായ നിസാര്‍ തളങ്കര,കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍,ജില്ലാ ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല,ഫൈസല്‍ ദീനാര്‍,മണ്ഡലം ഭാരവാഹികളായ ശിഹാബ് നായന്മാര്മൂല,സിനാന് തൊട്ടാന്‍ പ്രസംഗിച്ചു. റിട്ടേര്‍ണിങ് ഓഫീസര്‍ മുനീഫ് ബദിയടുക്ക, നിരീക്ഷകന് അബ്ദുറസാഖ് ബദിയടുക്ക കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. ഗഫൂര്‍ ഊദ് സ്വാഗതവും ജനറല്‍ സെക്രട്ടറി സര്‍ഫ്രാസ് പട്ടേല്‍ നന്ദിയും പറഞ്ഞു. തല്‍ഹത്ത് തളങ്കര പ്രാര്‍ത്ഥന നടത്തി.