കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി ഗുരുവായൂര്‍ മണ്ഡലം പ്രഥമ വനിതാ വിങ് കമ്മിറ്റി രൂപീകരിച്ചു. റജീന ഫൈസല്‍(പ്രസിഡന്റ്),മെഹ്ജബീന്‍ അഖീല്‍(ജനറല്‍ സെക്രട്ടറി),ശംസീന നൗഷാദ്(ട്രഷറര്‍),ശമീന വാഹിദ്,ഫസീജ ശഹീദ്,ഷാജിത കബീര്‍(വൈസ് പ്രസിഡന്റുമാര്‍),ലുബ്ന ബദറുദ്ദീന്‍,റംസീന റസ,ബിന്‍ഷ ഷഹ്ബാസ്(സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. വനിതാ വിങ് യോഗം തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് ഉല്‍ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് സാദിഖ് തിരുവത്ര അധ്യക്ഷനായി. തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘തൃശൂര്‍ വൈബ്’ പ്രോഗ്രാം വിശദീകരിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പട്ടിക്കര ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ബഷീര്‍ വരവൂര്‍,ഭാരവാഹികളായ കബീര്‍ ഒരുമനയൂര്‍,മുഹമ്മദ് അക്ബര്‍ ചാവക്കാട്,നൗഫല്‍ പുത്തന്‍പുരയില്‍,ജംശീര്‍ പാടൂര്‍,അലി അകലാട് വനിതാ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഫസ്ന നബീല്‍,ട്രഷറര്‍ ഷക്കീല കൊടുങ്ങല്ലൂര്‍,ഭാരവാഹികളായ ആയിഷ ഷറഫുദ്ദീന്,മിന്നത്ത് കോയമോന്,ഫസീല നൗഫല്‍,മണ്ഡലം ഭാരവാഹികളായ ഷറഫുദ്ദീന് സി.കെ,മുഹമ്മദ് അസ്ലം വൈലത്തൂര്‍,ഇല്യാസ് എടക്കഴിയൂര്‍,നസീബ് കുരഞ്ഞിയൂര്‍,പിഎം റയീസ് പ്രസംഗിച്ചു. വനിതാ വിങ് മണ്ഡലം ജനറല്‍ സെക്രട്ടറി മെഹ്ജബീന്‍ അഖീല്‍ സ്വാഗതവും ട്രഷറര്‍ ഷംസീന നൗഷാദ് നന്ദിയും പറഞ്ഞു.