27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന് അര്‍മേനിയയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അഫ്റാസ് മരബലിന്് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ദുബൈ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ഹുസൈനാര് ഹാജി എടച്ചാക്കൈ സമ്മാനിച്ചു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും യുഎഇ കെഎംസിസി കാസര്‍കോട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനും കാസര്‍കോട് സിഎച്ച് സെന്റര്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമായ ഹനീഫ് മരബലിന്റെ മകനാണ്. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു.
സംസ്ഥാന നേതാക്കളായ ഹനീഫ് ചെര്‍ക്കള,അഡ്വ ഇബ്രാഹിം ഖലീല്‍,അഡ്വ.സാജിദ് അബൂബക്കര്‍,ഒ.കെ ഇബ്രാഹിം, സാദിഖ് തിരുവനന്തപുരം,ജില്ലാ ഭാരവാഹികളായ സലാം തട്ടഞ്ചേരി,സി.എച്ച് നൂറുദ്ദീന്‍, സുബൈര്‍ അബ്ദുല്ല,ഹനീഫ് ബാവ,റഫീക് പടന്ന,പി.ഡി നൂറുദ്ദീന്‍,ഫൈസല്‍ മുഹ്സിന്, സുബൈര്‍ കുബനൂറ്,അഷറഫ് ബായാര്‍,ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗകി,ബഷീര്‍ പറപ്പള്ളി, റഫീക്ക് കാടങ്കോട്,മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക,ഫൈസല്‍ പട്ടേല്‍,റഫീക്ക് മങ്ങാട്, ഖാലിദ് പാലക്കി,എ.ജി.എ റഹ്മാന്,റാസിക്ക് മച്ചമ്പാടി,ഹസ്കര്‍ ചൂരി,ഹസീബ് ഖാന്,അഷ്റഫ് ബച്ചന്,റാഷിദ് പടന്ന,മന്‍സൂര്‍ മര്‍ത്ത്യ, ഉപ്പി കല്ലങ്കൈ,ആരിഫ് കൊത്തിക്കാല്‍, മുന്‍ ജില്ലാ പ്രസിഡന്റ് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, മുന്‍ ഭാരാവാഹികളായ അഫ്സല് മെട്ടമ്മല്‍ മഹമ്മൂദ് ഹാജി പൈവളിഗെ , അഷ്റഫ് പാവൂര്‍, ഇബി അഹമ്മദ് ചെടേക്കാല്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു