27 മില്യണ് ഫോളോവേഴ്സ്
ദുബൈ : ഈദ് അല് ഇതിഹാദ് ദുബൈ കെഎംസിസി ആഘോഷ ഭാഗമായി സജ്ജീകരിച്ച സെല്ഫി കോര്ണര് ഉദ്്ഘാടനം ചെയ്തു. സോഷ്യല് മീഡിയയിലും ദൃശ്യ,പത്ര മാധ്യമങ്ങളിലും കൂടുതല് ശ്രദ്ധേയമായ പ്രചാരണത്തിന് പബ്ലിസിറ്റി,സോഷ്യല് മീഡിയ സബ്കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. സ്വാഗതസംഘം കോര്ഡിനേറ്റര് ഇസ്മായില് ഏറാമല ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടുങ്ങല്ലൂര് അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഒകെ ഇബ്രാഹീം പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് മുഹമ്മദ് പട്ടാമ്പി പരിപാടികള് വിശദീകരിച്ചു. പ്രമുഖ കേന്ദ്രങ്ങളില് റോളപ്പുകള് പ്രദര്ശിപ്പിക്കാന് ചുമതലകള് നല്കി. സോഷ്യല് മീഡിയ ഇന്ഫഌവെന്സര്മാരെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന് അവരുമായി കൂടിക്കാഴ്ച നടത്തും.
29ന് സ്റ്റാറ്റസ് ഡേ ഭാഗമായി കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികള് ഒരേസമയം പോസ്റ്ററുകള് സോഷ്യല് മീഡിയയില് സ്റ്റാറ്റസ് ആക്കി പ്രചരണ തരംഗമുണ്ടാക്കും. യോഗത്തില് പബ്ലിസിറ്റി കണ്വീനര് കെപിഎ സലാം സ്വാഗതവും ജമാല് മനയത്ത് നന്ദിയും പറഞ്ഞു. യോഗത്തില് റാഫി പള്ളിപ്പുറം,നബീല് നാരങ്ങോലി,അഷ്റഫ് ബയാര്, അമീര്,അബ്ബാസ് വേങ്ങര,സലീം, ഹംസ,അബ്ദുല് മജീദ്,മുജീബ് കോട്ടക്കല്,ഉമ്മര് പട്ടാമ്പി,റഹീസ് കോട്ടക്കല്,ഷംസു മാത്തോട്ടം,റഫീഖ് കല്ലിക്കണ്ടി, സാദിഖ് തിരുവത്ര, അന്വര് ഹുദവി,സൈനുല് അബിദീന് കൊല്ലം,സലാം, നൗഫല് തിരുവനന്തപുരം, ഹനീഫ് കാസര്കോട്,ശരീഫ് മലബാര്,അബ്ദുല് ഗഫൂര്, അഹ്മദ് സല്മാന്,മുഹമ്മദ് ഹനീഫ തളിക്കുളം, കരീം കാലടി,സമദ് കരാളത്ത് പ്രസംഗിച്ചു.