27 മില്യണ് ഫോളോവേഴ്സ്
ദുബൈ : ദുബൈ കെഎംസിസി ഈദ് അല് ഇത്തിഹാദിന്റെ ഭാഗമായി ഡിസംബര് ഒന്നിനു അല് നാസര് ലൈസര് ലാന്റില് സംഘടിപ്പിക്കുന്ന ആഘോഷത്തില് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്,ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി,എം.എ യൂസഫലി,മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.എംഎ സലാം തുടങ്ങിയവരും അറബ് പ്രമുഖരും പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഒകെ ഇബ്രാഹിം, ജനറല് കണ്വീനര് അഡ്വ.ഇബ്രാഹിം ഖലീല് എന്നിവര് അറിയിച്ചു. കൊല്ലം ഷാഫി,ആദില് അത്തു,കണ്ണൂര് മമ്മാലി,രഹ്്ന തുടങ്ങിയവര് അവതരിപ്പിക്കുന്ന ഇശല് നിലാവ് അരങ്ങേറും. ദുബൈ കെഎംസിസി സര്ഗതാരയും വിമന്സ് വിങ്ങിന്റെ നേതൃത്വത്തില് കുട്ടികളുടെ കലാപരിപാടികളും നടക്കും. അബു ഹൈല് കെഎംസിസി ആസ്ഥാനത്തു ചേര്ന്ന സ്വാഗതസംഘം പ്രോഗ്രാം കമ്മറ്റി യോഗത്തില് ഒകെ ഇബ്രാഹിം അധ്യക്ഷനായി. സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഇസ്മായില് ഏറാമല,പിവി നാസര്,സൈനുദ്ദീന് ചേലേരി,റഹ്ദാദ് മൂഴിക്കര,ജലീല് മഷ്ഹൂര് തങ്ങള്,ഗഫൂര് പട്ടിക്കര,അഫ്സല് മട്ടമ്മല്,മുഹമ്മദ് ഇബ്രാഹിം ചളവറ,സത്താര് മാമ്പ്ര,വികെ നിസാം,മുഹമ്മദ് ശരീഫ്,കെസി സിദ്ദീഖ്,മുഹമ്മദ് വെട്ടുകാട്,ഷുക്കൂര് ഉടുമ്പുംതല ചര്ച്ചയില് പങ്കെടുത്തു.അഫ്സല് മെട്ടമ്മല് നന്ദി പറഞ്ഞു.