സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : യുഎഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തിന് ഉത്സവച്ഛായ പകര്‍ന്ന് ദുബൈ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷവും സാംസ്കാരിക മഹാസമ്മേളനവും ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ദുബൈ ഊദ് മേത്തയിലെ അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എംഎ യൂസഫലി മുഖ്യാതിഥിയാകും. സിഡിഎ സോഷ്യല്‍ റെഗുലേഷന് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ മുഹമ്മദ് അല്‍ മുഹൈരി,കോണ്‍സുല്‍ ജനറല്‍ സതീഷ്കുമാര്‍ ശിവന്,മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി,സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും സാമൂഹിക,സാംസ്കാരിക,വാണിജ്യ രംഗത്തെ ഉന്നത വ്യക്തികളും പങ്കെടുക്കും.
കുടുംബ സമേതം ആസ്വദിക്കാവുന്ന വിധമാണ് പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഇശല്‍ നൈറ്റില്‍ മാപ്പിളപ്പാട്ട് ഗായകരായ രഹ്്ന,ഷാഫി കൊല്ലം,ആദില്‍ അത്തു.കണ്ണൂര്‍ മമ്മാലി എന്നിവര്‍ അണിനിരക്കും. കെഎംസിസി കലാകാരന്മാരും വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. സമ്മേളന വിജയത്തിനായി അതിവിപുലമായ പ്രചാരണ പ്രവര്‍ത്തങ്ങളാണ് സ്വാഗതസംഘം സബ് കമ്മിറ്റികളുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ നടന്നത്.