
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഇഫ്താര്‍ ടെന്റില്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി നോമ്പുതുറയൊരുക്കി. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് സംഗമം ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് അധ്യക്ഷനായി. അഷ്റഫ് ഹുദവി കോട്ടല്‍ റമസാന്‍ സന്ദേശം നല്കി. മുഖ്യാതിഥി ആസ്റ്റര്‍ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ സിറാജ് മുസ്തഫക്ക് സിഎ മുഹമ്മദ് റഷീദ് ഉപഹാരം നല്കി. ശാക്കിര്‍ യൂണീക് വേള്‍ഡ് എജ്യൂക്കേഷന്‍,കെഎംസിസി സംസ്ഥാന ഭാരവാഹികളായ അബ്ദുസ്സമദ് ചാമക്കാല,ഹംസ തൊട്ടിയില്‍,എസി ഇസ്മായീല്‍,പിവി നാസര്‍,കെപിഎ സലാം,അഹമ്മദ് ബീച്ചി,അഫ്സല് മെട്ടമ്മല്‍ പ്രസംഗിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ജില്ലാ ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍,അബു ഷമീര്‍,ബഷീര്‍ പെരിഞ്ഞനം,ഹനീഫ് തളിക്കുളം,നൗഷാദ് ടാസ്,അക്ബര്‍ ചാവക്കാട്,ജംഷീര്‍ പാടൂര്‍,നൗഫല്‍ പുത്തന്‍പുരക്കല്‍,ഷമീര്‍ പണിക്കത്ത്,മണ്ഡലം ഭാരവാഹികളായ മുസമ്മില്‍ തലശ്ശേരി,അസ്കര്‍ പുത്തന്‍ചിറ,അസ്ലം വൈലത്തൂര്‍,മുബഷിര്‍,ഷകീര്‍ ഉപ്പാട്ട്,ഷെഹീര്‍ ചെറുതുരുത്തി നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര സ്വാഗതവും ട്രഷറര്‍ ബഷീര്‍ വരവൂര്‍ നന്ദിയും പറഞ്ഞു.