
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ മൂന്നാം നാള് നോമ്പ് തുറക്കാനെത്തിയത് രണ്ടായിരത്തിലധികം പേര്. ദുബൈ ഫോക്ലോര് സൊസൈറ്റി ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ടെന്റ് നിറഞ്ഞുകവിഞ്ഞതിനാല്‍ പുറത്തും സൗകര്യമേര്പ്പെടുത്തിയാണ് അതിഥികളെ സ്വീകരിച്ചത്. എഎകെ ഗ്രൂപ്പ് ചെയര്മാന് മുസ്തഫ പാറപ്പുറത്ത് മുഖ്യാതിഥിയായിരുന്നു. ദുബൈ കെഎംസിസിയുടെ സവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിമാനകരുമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലയിലും ശ്രദ്ധപതിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ദുബൈ കെഎംസിസിക്കൊപ്പം സഞ്ചരിക്കാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാവില്ലെന്നും എഎകെ മുസ്തഫ പറഞ്ഞു. സംസ്ഥാന ഭാരവാഹികളും കെഎംസിസി ഹാപ്പിനസ് ടീം അംഗങ്ങളും ഉച്ച മുതല്‍ ടെന്റില്‍ എത്തിയാണ് അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ഓരോ ദിവസവും വിശിഷ്ടാതിഥികളായി വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും ആത്മീയ പ്രഭാഷണവും പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. കെപിഎ സലാം,മുഹമ്മദ് പട്ടാമ്പി,എസി ഇസ്മായീല്‍,പിവി നാസര്‍,അഫ്സല് മെട്ടമ്മല്‍,അഹമ്മദ് ബിച്ചി,ആര്.ഷുക്കൂര്‍ തുടങ്ങിയ ഭാരവാഹികളും ഹസന് ചാലില്‍,മുസ്തഫ വേങ്ങര,ഹാപ്പിനസ് ടീം അംഗങ്ങളായ അഷ്റഫ് തോട്ടോളി,സിദ്ദീഖ് ചൗക്കി, ഇബ്രാഹീം ഇരിട്ടി തുടങ്ങിയവരുംനേതൃത്വം നല്കി.