
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: വിശുദ്ധ റമസാനില്‍ മുപ്പത് ദിനവും സമൂഹ നോമ്പുതുറക്ക് സൗകര്യമൊരുക്കാന്‍ ദുബൈ കെഎംസിസി തയാറെടുക്കുന്നു. ദുബൈ ഫോക്ലോര് സൊസൈറ്റി ഗ്രൗണ്ടില്‍ സജ്ജീകരിക്കുന്ന ഇഫ്താര്‍ ടെന്റില്‍ ഓരോ ദിവസവും 2500 പേര്‍ക്കുള്ള നോമ്പുതുറ വിഭവങ്ങളാണ് ഒരുക്കുന്നത്. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ചേലാട്ട് അധ്യക്ഷനായി. ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ട്രഷറര്‍ പികെ ഇസ്മായീല്‍,ഭാരവാഹികളായ ഇസ്മായീല്‍ ഏറാമല,കെപിഎ സലാം,ഇബ്രാഹീം മുറിച്ചാണ്ടി,അബ്ദുല്ല ആറങ്ങാടി,മുഹമ്മദ് പട്ടാമ്പി,ഹംസ തൊട്ടി,ഒ.മൊയ്തു,ചെമ്മുക്കന്‍ യാഹുമോന്‍,ബാബു എടക്കുളം,ഒകെ ഇബ്രാഹീം,പിവി നാസര്‍,അഡ്വ.ഇബ്രാഹീം ഖലീല്‍,അഫ്സല് മെട്ടമ്മല്‍,ആര്.ഷുക്കൂര്‍,എന്‍കെ ഇബ്രാഹീം,അബ്ദുസ്സമദ് ചാമക്കാല,അഹമ്മദ് ബിച്ചി, നാസര്‍ മുല്ലക്കല്‍,ശഫീഖ് സലാഹുദ്ദീന് പ്രസഗിച്ചു.