ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ദുബൈ : യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് ധാരാളം വ്യാജ കോളുകള്‍ വരുന്നതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ മുന്നറിയിപ്പ് നല്കി. പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരിലാണ് വ്യാജ കോളുകള്‍ വരുന്നത്. ഇതിനെതിരെ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ നിര്‍ദേശിക്കുന്നു. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും താമസിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 80046342 എന്ന ടോള്‍ ഫ്രീ നമ്പര്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്. നിലവില്‍ ഇല്ലാത്ത എമിഗ്രേഷന്‍ പ്രശ്നങ്ങള്‍ പറഞ്ഞാണ് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ മുന്നറിയിപ്പ് നല്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കോളുകളില്‍ ആരും വഞ്ചിതരാകരുതെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ അറിയിക്കുന്നു.