
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ : ഗുരുവായൂര്‍ മണ്ഡലം കെഎംസിസി ഡിസംബര്‍ എട്ടിന് മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് വടക്കന്‍ എമിറേറ്റുകളില്‍ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദ,വിജ്ഞാനയാത്ര സംഘടിപ്പിക്കും. ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്കീമില്‍ പുതിയ മെമ്പര്‍മാരെ ചേര്പ്പിക്കുന്നതിനും കുടിശ്ശിക പിരിച്ചെടുക്കുന്നതിനും നവംബര്‍ 20വരെ വെല്‍ഫെയര്‍ സ്കീം കാമ്പയിന് നടത്താനും തൃശൂര്‍ സിഎച്ച് സെന്റര്‍ മെമ്പര്‍ഷിപ്പ് തുക പിരിച്ചെടുക്കാനും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനും ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പെര്‍ഫ്യൂം ചലഞ്ച് വന്‍വിജയമാക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് സാദിഖ് തിരുവത്ര അധ്യക്ഷനായി. ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് കബീര്‍ ഒരുമനയൂര്‍,സെക്രട്ടറി
നൗഫല്‍ പുത്തന്‍പുരയില്‍,മണ്ഡലം വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ഹമീദ് വടക്കേക്കാട്,ആര്.എം കബീര്‍,സെക്രട്ടറിമാരായ ബശീര്‍ ഒരുമനയൂര്‍,ഉസ്മാന് ചോലയില്‍,റഈസ് തിരുവത്ര പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് കടപ്പുറം സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അസ്ലം വൈലത്തൂര്‍ നന്ദിയും പറഞ്ഞു.