രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ദുബൈ : വിസ നിയമലംഘകര്ക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനുള്ള കാലയളവില് പൊതുമാപ്പ് സേവന കേന്ദ്രത്തില് അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര രക്ഷാസേവന പരിഹാര മാര്ഗങ്ങളും മികച്ച രീതിയില് ഉറപ്പാക്കിയെന്ന് ദുബൈ ജനറല് ഡയരക്ടറേറ്റ് ഓഫ് റെസിഡന്സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. എല്ലാവര്ക്കും സുരക്ഷിതവും സുസ്ഥിരവുമായ സാഹചര്യം പ്രധാനം ചെയ്യാനുള്ള യുഎഇയുടെ താല്പര്യത്തിന്റെയും പ്രതിബദ്ധതയുടെ ഭാഗമാണ് പൊതുമാപ്പ് നീട്ടിയത്. ഈ മാനുഷിക സംരംഭ വിജയത്തിന്റെ അടിസ്ഥാന ശിലയാണ് കമ്മ്യൂണിറ്റി സുരക്ഷ.അതിനായുള്ള സേവന കേന്ദ്രങ്ങള് സുരക്ഷിതമാക്കുന്നതിനും രക്ഷാ സന്നദ്ധ വര്ധിപ്പിക്കുന്നതിനുമുള്ള എല്ലാ സാധ്യമായ ശ്രമങ്ങള്ക്കും ഡയരക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ ജിഡിആര്എഫ്എയിലെ മേജര് ജനറല് ഡോ.അലി ബിന് അജിഫ് അല് സാബി പറഞ്ഞു.
ഗുണഭോക്താക്കളുടെ സ്വീകരണ കൂടാരങ്ങള്ക്കുള്ളില് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാന് പങ്കാളികളുമായി സഹകരിക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ പ്രതിബദ്ധത ഡോ.അലി ബിന് അജിഫ് എടുത്തുപറഞ്ഞു. ഈ ശ്രമങ്ങളുടെ ഭാഗമായി 50,000 മണിക്കൂര് ജോലിയില് രേഖപ്പെടുത്തപ്പെട്ട പരിക്കുകളോ അനിഷ്ട സംഭവങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. മാത്രമല്ല
പൊതുമാപ്പ് ടെന്റുകളില് ഓക്സിജന്റെ അളവ്,അസ്ഥിരമായ ജൈവ സംയുക്തങ്ങള് എന്നിവയുടെ അളവുകള് ഉള്പ്പെടെ സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളും നടത്തി. ക്ലയന്റുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്നതിന് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള എല്ലാ മികച്ച ശ്രമങ്ങളും നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.’സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത് കമ്മ്യൂണിറ്റി സുരക്ഷ കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. പൊതുമാപ്പ് കാലയളവിനുള്ളില് ഏറ്റവും ഉയര്ന്ന സുരക്ഷ വാഗ്ദാനം ചെയ്യാന് ഞങ്ങളുടെ പ്രതിരോധ നടപടികള് തയാറാണെന്ന് ഉറപ്പാക്കുന്നതില് ഞങ്ങള് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മേജര് ജനറല് വ്യക്തമാക്കി.
ഏറ്റവും ദുര്ബലരായ ഗ്രൂപ്പുകളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നടപടിക്രമങ്ങള്ക്കൊപ്പം
‘കേന്ദ്രങ്ങളില് തുടര്ച്ചയായ ദൈനംദിന സുരക്ഷാ വിലയിരുത്തലുകള് ഉള്പ്പെടുന്ന സമഗ്രമായ റിസ്ക് മാനേജ്മെന്റ് പ്ലാന് നടപ്പിലാക്കുക എന്നതാണ് ശ്രദ്ധയെന്ന് റിസ്ക് ആന്റ് ക്രൈസിസ് ടീമിന്റെ ഡെപ്യൂട്ടി ഹെഡും ജിഡിആര്എഫ്എ എന്വയോണ്മെന്റ് ആന്റ്് ഒക്യുപേഷണല് സേഫ്റ്റി ഡിപ്പാര്ട്ട്മെന്റ് തലവനുമായ ഫസ്റ്റ് ലെഫ്റ്റനന്റ് ഖലീഫ മുഹമ്മദ് ബിന് മസീനെ പറഞ്ഞു,
സുരക്ഷാ,പ്രതിരോധ പരിശീലന സംഘടിപ്പിച്ചു നിരവധി ജീവനക്കാര്ക്ക് പരിശീലനം നല്കിയിട്ടുണ്ട്.അടിയന്തര ഘട്ടങ്ങളില് പ്രതികരിക്കാന് 99 ജീവനക്കാര് പ്രഥമ ശുശ്രൂഷയിലും 127 ജീവനക്കാര് ആരോഗ്യ, തൊഴില് സുരക്ഷയിലും 104 ജീവനക്കാര്ക്കും ബിസിനസ് തുടര്ച്ചയിലും എമര്ജന്സി മാനേജ്മെന്റിലും പ്രായോഗിക വ്യായാമങ്ങളിലൂടെയും ട്രെയിനിങ് നല്കിയിട്ടുണ്ട്.
റിസ്ക് മാനേജ്മെന്റ്, ഒക്യുപേഷണല് ഹെല്ത്ത് ആന്ഡ് സേഫ്റ്റി, പരിസ്ഥിതി മാനേജ്മെന്റ് എന്നിവയിലെ ഉയര്ന്ന അന്തര്ദേശീയ നിലവാരത്തെ അടിസ്ഥാനമാക്കി സമഗ്രമായ ക്രൗഡ് മാനേജ്മെന്റ് പ്ലാനിനൊപ്പം പ്ലാനുകള് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.