
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
ദുബൈ:നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ ജാഫലിയയിലെ ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന് അഫയേഴ്സ് (ജിഡിആര്‍എഫ്എ)പ്രധാന കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രം അടച്ചതിനാല്‍ മാക്സ് മെട്രോ സ്റ്റേഷന് സമീപമുള്ള താല്‍ക്കാലിക സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇതില്‍ കാര്യക്ഷമതയോടും ഗുണനിലവാരത്തോടും എല്ലാ സേവനങ്ങളും ലഭ്യമാണെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും പ്രവര്‍ത്തനാന്തരീക്ഷം മെച്ചപ്പെടുത്താനുമായി നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈദ് അവധിക്ക് ശേഷം പ്രധാന കേന്ദ്രം താല്കാലികമായി അടച്ചത്. ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ ഉപദേശിച്ചു. 24 മണിക്കൂറും ലഭ്യമായ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴി ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം. അന്വേഷണങ്ങള്‍ക്കായി 8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ‘അമര്‍’ കോള്‍ സെന്ററുമായോ (http://www.gdrfad.gov.ae) എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാവുന്നതാണ്.
സര്‍ക്കാര്‍ സേവനങ്ങളില്‍ ഡിജിറ്റല്‍ നൂതന രീതികള്‍ പ്രയോഗിക്കുകയും ഉപയോക്തൃ സംതൃപ്തി ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ജിഡിആര്‍എഫ്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. സര്‍ക്കാര്‍ സേവന രംഗത്ത് മികവും നേതൃത്വവും ഉറപ്പാക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.