
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
സൗജന്യ പരിശോധനയില്‍ ആയിരക്കണക്കിന് പേര് പങ്കെടുത്തു
ദുബൈ: യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷാചരണ ഭാഗമായി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) തൊഴിലാളികള്‍ക്കായി മെഗാ ‘ഹെല്‍ത്ത് കാര്‍ണിവല്‍’ സംഘടിപ്പിച്ചു. അല്‍ ഖൂസ് നാലില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ദുബൈ ലേബര്‍ വര്‍ക്ക് റെഗുലേഷന് സെക്ടര്‍ ഡയരക്ടര്‍ കേണല്‍ ഉമര്‍ അല്‍ മത്വര്‍ മുസൈന, കോര്‍ഡിനേറ്റര്‍ മുഖദ്ദം ഖാലിദ് ഇസ്മായീല്‍ നേതൃത്വം നല്കി.തൊഴിലാളികളുടെ വിലപ്പെട്ട സംഭാവനകളെ ആദരിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും വേണ്ടി വിവിധ ബോധവത്കരണ,ആരോഗ്യ,വിനോദ പരിപാടികള്‍ കാര്‍ണിവലില്‍ ഒരുക്കിയിരുന്നു.
ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സൗജന്യമായി ഫുള്‍ ബോഡി ചെക്കപ്പും സംഘടിപ്പിച്ചു. കൂടാതെ,സ്ത്രീ തൊഴിലാളികള്‍ക്കായി പ്രത്യേക സ്തനാര്‍ബുദ പരിശോധനകളും നേത്ര പരിശോധനകളും നടത്തിയിരുന്നു. ആരോഗ്യപരമായ വിഷയങ്ങളില്‍ അവബോധം നല്കുന്ന ക്ലാസുകള്‍,വിവിധ കായിക മത്സരങ്ങള്‍,വര്‍ണാഭമായ കലാപരിപാടികള്‍,ആകര്‍ഷകമായ മാജിക് ഷോ എന്നിവയും അരങ്ങേറി. ‘ഹാന്‍ഡ്സ് ഓഫ് യൂണിറ്റി’ കാര്‍ണിവലിനെ ശ്രദ്ധേയമാക്കി. ഇതിലൂടെ 25,000 കൈപ്പത്തി അടയാളങ്ങള്‍ ഉപയോഗിച്ച് യുഎഇയുടെ ദേശീയ പതാക നിര്‍മിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമവും നടന്നു. കാര്‍ണിവലില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കായി വിമാന ടിക്കറ്റുകള്‍,ഇലക്ട്രിക് സ്കൂട്ടറുകള്,സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങി നിരവധി വിലപ്പെട്ട സമ്മാനങ്ങളും നല്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച ‘കമ്മ്യൂണിറ്റി വര്‍ഷം 2025’ന്റെ പ്രാധാന്യം ദുബൈ ജിഡിആര്‍എഫ്എ അസി.ഡയരക്ടര്‍ എടുത്തുപറഞ്ഞു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരെ ആദരിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഈ പരിപാടിയിലൂടെ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൊഴിലാളികളുടെ അക്ഷീണമായ പ്രയത്നത്തെകാര്ണിവലിലൂടെ ആദരിക്കുന്നുവെന്നും ഇത് യുഎഇയുടെ സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും ഉന്നതമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും വര്‍ക്ക് റെഗുലേഷന് സെക്ടര്‍ ഡയരക്ടര്‍ കേണല്‍ ഉമര്‍ അല്‍ മത്വര്‍ മുസൈന പറഞ്ഞു. എല്ലാ തൊഴിലാളികള്‍ക്കും അംഗീകാരവും സന്തോഷവും ലഭിക്കണമെന്നുള്ള തങ്ങളുടെ ഉറച്ച വിശ്വാസത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനും ആരോഗ്യപരമായ കാര്യങ്ങളില്‍ അവബോധം നേടാനും ഈ കാര്‍ണിവല്‍ ഒരു പ്രധാന വേദിയായി മാറി. പരിപാടിയുടെ വിജയത്തിനായി പാകിസ്ഥാന് അസോസിയേഷനും സഹകരിച്ചു.