ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോവരുതെന്ന് നിര്‍ദ്ദേശം
ദുബൈ : യുഎഇ സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും പ്രവാസ സൗഹൃദവുമായ പൊതുമാപ്പ് മികച്ച രീതിയില്‍ നടപ്പാക്കാന്‍ ദുബൈ ജിഡിആര്ഫ്എ ഒരുങ്ങി.
സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ എല്ലാം ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ദുബൈ എമിറേറ്റില്‍ പൂര്‍ത്തിയായതായി ഡയറക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള താമസക്കാരുടെ ജീവിത നിലവാരം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പൊതുമാപ്പ്. യുഎഇയുടെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള ദുബൈയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സംരംഭം നടപ്പിലാക്കാന്‍ ജിഡിആര്‍എഫ്എ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഡയറക്ടര്‍ ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പൊതുമാപ്പ് ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ക്കായി ദുബൈയിലെ 86 ആമര്‍ സെന്ററുകളെയും അല്‍ അവീറിലുള്ള ജിഡിആര്‍എഫ്എയുടെ പൊതുമാപ്പ് കേന്ദ്രത്തെയും സമീപിക്കാമെന്ന് ഫോളോ അപ്പ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സലാ അല്‍ ഖംസി പറഞ്ഞു. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ സേവനങ്ങളും ആമര്‍ സെന്ററുകള്‍ കൈകാര്യം ചെയ്യുമെന്നും ബയോമെട്രിക് ഫിംഗര്‍പ്രിന്റ് (‘എമിറേറ്റ്സ് ഐഡി ഉടമകള്‍’) ഉള്ളവര്‍ക്ക് ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റ് നല്‍കുമെന്നും അല്‍ അവീര്‍ സെന്റര്‍ അംഗീകൃത വിരലടയാള സൗകര്യവും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔട്ട്പാസ് പെര്‍മിറ്റും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഡിആര്‍എഫ്എ ടീമുകള്‍ ഉപഭോക്തൃ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുമെന്നും നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും അല്‍ ഖംസി അഭിപ്രായപ്പെട്ടു. പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ തേടാവൂ എന്നും പ്രചാരണങ്ങളെ ആശ്രയിക്കരുതെന്നും ജിഡിആര്‍എഫ്എ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8005111 എന്ന കോള്‍ സെന്ററിലേക്ക് വിളിക്കാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.