27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്.എഫ്.എ.) വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തുഖര്‍ സോഷ്യല്‍ ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയില്‍ മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തി അനുസ്മരണ പരിപാടിയും സര്‍ഗ്ഗാത്മക ശില്പശാലകളും നടന്നു.
വയോധികരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മണ്‍പാത്ര നിര്‍മ്മാണത്തിലും കരകൗശല വസ്തുക്കളിലും പ്രത്യേക പരിശീലന ശില്പശാലകള് സംഘടിപ്പിച്ചു. 40 മുതിര്‍ന്ന പൗരന്മാര് പങ്കെടുത്ത ഈ ശില്പശാല, പരിശീലകരുടെ മേല്‍നോട്ടത്തില്‍ നടന്നു. പ്രായമായവരുടെ സര്‍ഗ്ഗാത്മകതയും കഴിവും ഉത്തേജിപ്പിക്കുന്നതില്‍ ഈ പരിപാടി ശ്രദ്ധേയമായ സംരംഭമായി മാറി.
തലമുറകളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ദുബായ് ജി.ഡി.ആര്.എഫ്.എ.യുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. പ്രായമായവരുടെ വികാരങ്ങളെയും കഴിവുകളെയും ഉയര്‍ത്തിക്കാട്ടുന്നതിന് ഇത്തരത്തിലുള്ള പരിപാടികള്‍ മുഖ്യമാണ്.ഇത്തരം കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രായമായവരെയും പുതിയ തലമുറയെയും തമ്മില്‍ ബന്ധപ്പെടുത്തുകയും പരസ്പര ബഹുമാനവും വൃദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജി ഡി ആര് എഫ് എ ദുബൈ വ്യക്തമാക്കി