27 മില്യണ് ഫോളോവേഴ്സ്
ദുബൈ : ദുബൈ ജനറല് ഡയരക്ടറേറ്റ് ഓഫ് റെസിഡന്സി ആന്റ്
ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്എഫ്എ)യും യുഎഇ ജേണലിസ്റ്റ് അസോസിയേഷനും പുതിയ ധാരണാപത്രത്തില് (എംഒയു) ഒപ്പുവച്ചു. മാധ്യമ പരിശീലനത്തിന്റെയും മാനവ വിഭവശേഷി വികസനത്തിന്റെയും മേഖലകളില് സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കരാര് ഒപ്പുവച്ചത്. ഈ കരാര് സ്ഥാപനങ്ങള്ക്കിടയിലെ ബന്ധങ്ങള് ഉറപ്പുവരുത്തുകയും വൈദഗ്ധ്യങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഇരുവിഭാഗങ്ങള്ക്കുമുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നു. ദുബൈ ജിഡിആര്എഫ്എ ഡയരക്ടര് ജനറല് ലഫ്റ്റനന്റ് ജനറല് മുഹമ്മദ് അഹമ്മദ് അല് മറിയും യുഎഇ ജേണലിസ്റ്റ് അസോസിയേഷന് ചെയര്പേഴ്സണ് ഫാദില അല് മൈനിയുമാണ് കരാറില് ഒപ്പുവച്ചത്. സുസ്ഥിരമായ വികസനത്തിലേക്ക് കടക്കുന്നതിനും വിശിഷ്ടമായ പരിശീലന പരിപാടികള് നടത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ കരാര് വ്യക്തമാക്കുന്നത്. ഈ പങ്കാളിത്തം യുഎഇ ജേണലിസ്റ്റ്സ് അസോസിയേഷനുമായി മാധ്യമ പ്രവര്ത്തനങ്ങളും സര്ക്കാര് പ്രവര്ത്തനങ്ങളും തമ്മിലുള്ള കൂടുതല് സംയോജനത്തിലേക്ക് പ്രധാന വഴിത്തിരിവാണെന്നും ജിഡിആര്എഫ്എ ഡയരക്ടര് ജനറല് ലഫ്. ജനറല് മുഹമ്മദ് അഹ്മദ് അല് മര്റി പറഞ്ഞു.
പ്രാദേശിക മാധ്യമ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ കൂടിയാലോചനകള് നല്കുന്നതിനും സഹായിക്കുന്നവയാണ് കരാര്. ഡയരക്ടറേറ്റുമായാലുള്ള സഹകരണം മികച്ച പരിശീലന പരിപാടികള് നല്കുന്നതിലും സംയുക്ത പ്രവര്ത്തനങ്ങള് വളര്ത്തുന്നതിലും കാര്യമായ സംഭാവന നല്കുമെന്ന് യുഎഇ ജേണലിസ്റ്റ് അസോസിയേഷന് ചെയര്പേഴ്സണ് ഫാദില അല് മൈനി അഭിപ്രായപ്പെട്ടു.
ധാരണാപത്രത്തില് ദുബൈ ജിഡിആര്എഫ്എയുടെ മാധ്യമ പരിപാടികള് സംഘടിപ്പിക്കല്, എന്ട്രി,റെസിഡന്സി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ബോധവത്ക്കരണ കാമ്പെയിനുകളില് അസോസിയേഷനെ ഉള്പ്പെടുത്തല് തുടങ്ങിയ സഹകരണ ശ്രമങ്ങള് ഉള്ക്കൊള്ളുന്നു. കൂടാതെ,ജിഡിആര്എഫ്എയുടെ ഔദ്യോഗിക വക്താക്കള്ക്കായുള്ള മീഡിയ പരിശീലന കോഴ്സുകള്,സോഷ്യല് മീഡിയ മാനേജ്മെന്റ് വര്ക്ഷോപ്പുകള്,വാര്ത്തകള് തയാറാക്കല് തുടങ്ങിയവയും കരാറില് ഉള്പ്പെടുന്നുവെന്ന് അധികൃതര് വെളിപ്പെടുത്തി.