ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ: ദുബൈയില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാമത് എഡിഷനില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 24 വരെയാണ് ഫിറ്റ്നസ് ചലഞ്ച്. dubaifitnesschallenge.com എന്ന വെബ് സൈറ്റില്‍ പ്രവേശിച്ചാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017ലാണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. ഒരു മാസം നീണ്ടു നില്ക്കുന്ന 30 മിനിറ്റ് വ്യാമത്തിന് സമയം ചെലവഴിക്കുകയാണ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്.