
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ദുബൈ ഇമിഗ്രേഷന്‍ ആദരിച്ചു. ‘ഇന്നലെകളുടെ പൈതൃകത്തില്‍ നിന്ന് നാളെയുടെ നായകന്മാര്’ എന്ന ശീര്‍ഷകത്തില്‍ ദുബൈ എമിഗ്രേഷന്‍ ആസ്ഥാന മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചത്. സാമൂഹിക വര്‍ഷത്തിന്റെയും യുഎഇ വിദ്യാഭ്യാസ ദിനത്തിന്റെയും ഭാഗമായാണ് ആദരം. വിദ്യാര്‍ഥികളുടെ പഠന രംഗത്തെ മികച്ച പ്രകടനത്തെ അംഗീകരിക്കുകയും മെച്ചപ്പെട്ട അക്കാദമിക നേട്ടങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഡയരക്ടര്‍മാരും ആദരിക്കപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ ഭാവിയില്‍ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. മികച്ച വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതും അംഗീകരിക്കുന്നതും മികവിന്റെയും നേതൃത്വത്തിന്റെയും സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തില്‍ നൂതന ആവിഷ്കാരങ്ങളും മികവും രാജ്യങ്ങള്‍ പണിയുന്ന അടിത്തറയാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുസ്സമദ് ഹുസൈന് അല്‍ ബലൂഷി പറഞ്ഞു. ആദരിക്കപ്പെട്ട വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ഈ അംഗീകാരത്തിന് നന്ദി പ്രകടിപ്പിച്ചു. അക്കാദമികമായും പ്രഫഷണലായും മികവ് തുടരാന്‍ ഇത്തരം പദ്ധതികള്‍ വലിയ പ്രോത്സാഹനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.