ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
യു എ ഇ : യുഎഇയില്‍ രാജ്യസുരക്ഷയ്ക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ 9 സൈനികരെ ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സായിദ് സൈനിക ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അപകടത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇവരുടെ കുടുംബത്തെ ശൈഖ് ഹംദാന്‍ അനുശോചനം അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സായുധ സേനയുടെ ധീരന്മാരുടെയും രക്സാക്ഷികളുടെയും ത്യാഗങ്ങള്‍ എന്നും നമ്മുടെ ഹൃദയത്തിലും മനസിലും നിലനില്ക്കും. യുഎഇയുടെ പുരോഗതിയും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അവര്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു. രാഷ്ട്രത്തിനായുള്ള സേവനത്തിന് അവര്‍ മാതൃകയായി തുടരുന്നുവെന്നും ശൈഖ് ഹംദാന്‍ സമൂഹ മാധ്യമത്തിലെ പോസ്റ്ററില്‍ പറഞ്ഞു.