
കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
ദുബൈ: എമിറേറ്റിന്റെ വിജയഗാഥയുടെ അഭിവാജ്യ ഘടകങ്ങളായ തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍ എഫ്എഡി) മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ചു. കാറുകളും,സ്വര്‍ണ ബാറുകളും,റിട്ടേണ്‍ വിമാന ടിക്കറ്റും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് തൊഴിലാളികള്‍ക്കായി സമ്മാനിച്ചത്. ബോളിവുഡ് താരങ്ങളടക്കം അണിനിരന്ന രണ്ടു ദിവസത്തെ ആഘോഷത്തില്‍ ഇരുപതിനായിരത്തിലധികം തൊഴിലാളികള്‍ പങ്കാളികളായി.
‘നമുക്കൊരുമിച്ച് ഈദ് ആഘോഷിക്കാം’ എന്ന പ്രമേയത്തില്‍ ദുബൈ അല്ഖുസ് ഏരിയയില്‍ നടന്ന ആഘോഷ രാവില്‍ ജിഡിആര്‍എഫ്എ ദുബൈ അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍,ദുബൈ എമിറേറ്റ്സിന്റെ വര്‍ക്ക് റെഗുലേഷന് സെക്ടര്‍ അസി.ഡയരക്ടര്‍ കേണല്‍ ഉമര്‍ മത്വര്‍ അല്‍ മുസൈന അടക്കുമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി.
ഇന്ത്യ,പാകിസ്താന്,ബംഗ്ലാദേശ്,ഫിലിപ്പിന്‍സ്,ശ്രീലങ്ക,നേപ്പാള്‍,തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഈദ് ആഘോഷത്തില്‍ പങ്കെടുത്തു. സംഗീതവും നൃത്തപരിപാടികളും, കൈനിറയെ സമ്മാനങ്ങളും സാംസ്കാരിക അവതരണങ്ങളുമെല്ലാം കോര്‍ത്തിണക്കി സംഘടിപ്പിച്ച പരിപാടി രാജ്യത്തെ പ്രവാസി തൊഴിലാളികളോടുള്ള യുഎഇയുടെ കരുതലിന്റെയും സഹകരണത്തിന്റയും വേദിയായി. ദുബൈയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വലിയ രീതിയില്‍ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അര്‍പ്പിക്കുന്നതിനാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് ജിഡിആര്‍എഫ്എ അസി.ഡയരക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. നന്ദിയുടെയും ഉള്‍ക്കൊള്ളലിന്റെയും മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈദ് ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.