കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : അല്‍ബറാഹ അല്‍മനാര്‍ സെന്ററും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പാരെന്റ്സ് മീറ്റ് 27ന് ഞായറാഴ്ച അല്‍ബറാഹ വിമന്‍സ് അസോസിയേഷനിലെ പ്രാധാനഹാളില് നടക്കും. വൈകീട്ട് 6 മണി മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ പ്രമുഖ പ്രഭാഷകനും പാരന്റിങ് കണ്‍സല്‍ട്ടന്റും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. സുലൈമാന്‍ മേല്പത്തൂര് മുഖ്യപ്രഭാഷണം നടത്തും.
ദുബൈ ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതില്‍ പരിപാടിയില്‍ വിവിധ സ്ഥാപങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും നയിക്കുന്ന വിവിധ വിജ്ഞാന പരിപാടികളും നടക്കും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികളായി എ.പി അബ്ദുസ്സമദ്,അബ്ദുസ്സലാം മോങ്ങം,ഹുസൈന് കക്കാട്. വി.കെ. സകരിയ്യ (ചെയര്മാന്), എന്‍.എം അക്ബര്‍ഷാ വൈക്കം(ജനറല്‍ കണ്‍വീനര്‍), എ.ടി.പി കുഞ്ഞിമുഹമ്മദ്,ശിഹാബ് ഉസ്മാന് പാനൂര്‍(വൈസ് ചെയര്മാന്),മുനീര്‍ പടന്ന(കോഓര്‍ഡിനേറ്റര്‍),ദില്‍ഷാദ് ബഷീര്‍,പി.പി ഇല്യാസ് മുക്കം(ജോ.കണ്‍വീനര്‍),വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി അബ്ദുന്നസീര്‍ പി.എ,നാസര്‍ വയനാട് (മീഡിയ),മന്‍സൂര്‍ മദീനി (പ്രോഗ്രാം),നസീം അക്തര്‍ ഉമരി (റിസപ്ഷന്),അഷ്റഫ് പേരാമ്പ്ര(വെന്യു മാനേജ്മെന്റ്), നൗഫല്‍ അബ്ബാസ്(റഫ്രഷ്മെന്റ്),ഷാജഹാന് കണ്ണൂര്‍ (ഫിനാന്‍സ്),അബ്ദുറഹിമാന് പടന്ന(ഹോസ്പിറ്റാലിറ്റി),സമീര്‍ സീറ,ബാസിം അബ്ദുല്‍ നസീര്‍(വളണ്ടിയര്‍ വിങ്) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ സ്ഥാപങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളും പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കും. വിശാലമായ പാര്‍ക്കിങ് സൗകര്യവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2722723, 04 2633391 നമ്പറുകളില്‍ ബന്ധപ്പെടാം.