മാപ്പിളപ്പാട്ട് മത്സര വിജയികളെ ആദരിച്ചു
ദുബൈ : 2024ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത് 68.6 ദശലക്ഷം യാത്രക്കാര്‍. 23.7 ദശലക്ഷം യാത്രക്കാര്‍ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്തു. വാര്‍ഷിക ട്രാഫിക്കില്‍ 6.3% വളര്‍ച്ചയാണ് ദുബൈ വിമാനത്താവളം കൈവരിച്ചത്. സെപ്തംബര്‍ അവസാനം വരെയുള്ള കണക്കാണിത്. ഇത്രയും കാലയളവില്‍ 327,700 ഫ്ളൈറ്റുകളാണ് ഇവിടെ പറന്നിറങ്ങയത് 111,300ലധികം വിമാനങ്ങള്‍ പറന്നുയരുകയും ചെയ്തു. ദുബൈ വിമാനത്താവളത്തിന്റെ മികച്ച വളര്‍ച്ചയും സേവന മികവും പ്രതിബദ്ധതയുമാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് സിഇഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. മുമ്പത്തേക്കാളും ഉയര്‍ന്ന ട്രാഫിക്കാണ് ദുബൈയുടേത്. ദുബൈയെ ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും താമസിക്കാനും ജോലി ചെയ്യാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമുള്ള ആഗോളതലത്തില്‍ തന്നെ ആകര്‍ഷകമായ സ്ഥലമായി ആളുകള്‍ പരിഗണിക്കുന്നു എന്നാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. ഇത്രയധികം യാത്രക്കാര്‍ ആശ്രയിച്ചിട്ടും യാതൊരു തടസമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ കഴിവും കാര്യക്ഷമതയും ലോകോത്തരമാണ്. ബയോമെട്രിക്സ്,തത്സമയ ട്രാക്കിങ് എന്നീ നൂതന സാങ്കേതികവിദ്യകള്‍ അതിഥികള്‍ക്ക് തടസമില്ലാത്തതും നിലവാരപ്രദവുമായ യാത്രകള്‍ ഉറപ്പാക്കുന്നു.ഒമ്പത് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ദുബൈയിലേക്ക് പറന്നിറങ്ങിയത് ഇന്ത്യയില്‍ നിന്നു തന്നെയാണ്. 8.9 ദശലക്ഷം അതിഥികളായി ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നിന്നെത്തിയത്. 5.6 ദശലക്ഷം അതിഥികളുമായി സൗദി അറേബ്യയാണ് തൊട്ടുപിന്നില്‍. യുകെയില്‍ 4.6 ദശലക്ഷം അതിഥികളുണ്ട്. പാകിസ്താന്(3.4 ദശലക്ഷം),യുഎസ്എ(2.6 ദശലക്ഷം)എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ജര്‍മ്മനിയില്‍ നിന്ന് 2.0 ദശലക്ഷം ആളുകളാണ് എത്തിയത്. 2.9 മില്യണ്‍ അതിഥികളുമായി ലണ്ടന്‍ മികച്ച നഗര കേന്ദ്രമായി തുടരുന്നു. റിയാദും 2.3 ദശലക്ഷം അതിഥികളുമായി ശക്തമായ വളര്‍ച്ച കൈവരിച്ചു. മുംബൈ,ജിദ്ദ,ന്യൂഡല്‍ഹി,ഇസ്താംബുള്‍ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങള്‍. അവസാന പാദത്തില്‍ 23.2 ദശലക്ഷം അതിഥികളെത്തുമെന്ന് ഡിഎക്സ്ബി പ്രതീക്ഷിക്കുന്നു. ഗ്ലോബല്‍ വില്ലേജ്,ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പ്,എമിറേറ്റ്സ് ദുബൈ 7എസ്,ഉത്സവ വിപണികള്‍,പുതുവത്സര ആഘോഷങ്ങള്‍,ജൈറ്റെക്സ് ഗ്ലോബല്‍,അഡിപെക് തുടങ്ങിയ പ്രധാന ആഗോള ഇവന്റുകളും ആകര്‍ഷണങ്ങളും ദശലക്ഷക്കണക്കിന് അന്തര്‍ദേശീയ അതിഥികളെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. തുടര്‍ച്ചയായ പത്താം വര്‍ഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ദുബൈ നിലനിര്‍ത്തി.