
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
ഗള്‍ഫ് ചന്ദ്രിക മീഡിയ പാര്‍ട്ട്ണര്‍
ദുബൈ: കാസര്‍കോട് ജില്ലാ ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ജില്ലക്കു പുറത്ത് കാസര്‍കോട്ടുകാരുടെ ഏറ്റവും വലിയ സംഗമമായ ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് 2025 നവംബര്‍ ആദ്യവാരത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലലുള്ള പതിനായിരത്തിലധികം കാസര്‍കോട് ജില്ലക്കാരും ജില്ലക്കാരും അറബ് പ്രമുഖര്‍,ജനപ്രധിനിധികള്‍,രാഷ്ട്രീയ നേതാക്കള്‍,വ്യവസായ പ്രമുഖര്‍,സാമൂഹിക-സാംസ്കാരിക നായകര്‍,വേള്‍ഡ്,ഗ്ലോബല്‍ കെഎംസിസി നേതാക്കള്‍,കലാ-കായിക രംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ ഗ്രാന്റ് ഫെസ്റ്റില്‍ അതിഥികളായെത്തും. നാടന്‍ കലാ,കായിക മത്സരങ്ങള്‍,ഗെയിമുകള്‍,അറബ് ആന്റ് ഈജിപ്ഷ്യന്‍ ഫ്യൂഷന്‍ കലാപരിപാടികള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍,അവാര്‍ഡ് നൈറ്റ്,ഇശല്‍ സന്ധ്യ,ബിസിനസ് മീറ്റ്,വനിതാ സമ്മേളനം എന്നിവ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. ഗള്‍ഫ് ചന്ദ്രിക മീഡിയ പാര്‍ട്ട്ണറാകും.
ഈമാസം 20ന് ഇത്തിസലാത് അക്കാദമിയില്‍ നടത്താനുദ്ദേശിച്ചിരുന്ന പ്രോഗ്രാം കൂടുതല്‍ വിപുലമായി നടത്തുന്നതിനാണ് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റിയിരിക്കുന്നതെന്ന് ചീഫ് പട്രോണ്‍ യഹ്്യ തളങ്കര,സംഘാടക സമിതി ചെയര്മാന് സലാം കന്യാപ്പാടി,ജനറല്‍ കണ്‍വീനര്‍ ടിആര്‍ ഹനീഫ,ട്രഷറര്‍ ഡോ.ഇസ്മായീല്‍ എന്നിവര്‍ അറിയിച്ചു.
യോഗത്തില്‍ സലാം കന്യപ്പാടി അധ്യക്ഷനായി. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്മാന് ഹനീഫ് ചെര്‍ക്കള,ദുബൈ കെഎംസിസി വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ആറങ്ങാടി,ഹംസ തൊട്ടി,സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹീം ഖലീല്‍,അഫ്സല് മെട്ടമ്മല്‍, മീഡിയ കമ്മിറ്റി ചെയര്മാന് റാഫി പള്ളിപ്പുറം,
ജില്ലാ ഭാരവാഹികളായ സലാം തട്ടാഞ്ചേരി,സിഎച്ച് നൂറുദ്ദീന്‍,ഇസ്മായീല്‍ നാലാംവാതുക്കല്,സുബൈര്‍ അബ്ദുല്ല,മൊയ്ദീന് ബാവ,റഫീഖ് പടന്ന,ഹനീഫ് ബാവ നഗര്‍,കെപി അബ്ബാസ് കളനാട്,ഹസൈനാര്‍ ബീജന്തടുക്ക,സുനീര്‍ എന്‍പി,ഫൈസല്‍ മുഹ്സിന് തളങ്കര,സിഎ ബഷീര്‍ പള്ളിക്കര,പിഡി നൂറുദ്ദീന്‍,അഷ്റഫ് ബായാര്‍,സുബൈര്‍ കുബണൂര്‍,റഫീഖ് ചെറുവത്തൂര്‍, സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി,ആസിഫ് ഹൊസങ്കടി പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹനീഫ് ടിആര്‍ സ്വാഗതവും ട്രഷറര്‍ ഡോ. ഇസ്മായീല്നന്ദിയുംപറഞ്ഞു.