
മറക്കില്ല യുഎഇ മാര്‍പാപ്പയെ
ദുബൈ: ‘ഡോണേറ്റ് ബ്ലഡ്,സേവ് ലൈവ്സ്’ എന്ന പ്രമേയത്തില്‍ ദുബൈ കെഎംസിസി കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് മെയ് നാലിന് സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ അബുഹൈല്‍ കെഎംസിസി പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ മെഡിക്കല്‍ ആന്റ് ഇന്‍ഷുറന്‍സ് വിങ് ചെയര്മാന് എസി ഇസ്മായീല്‍ കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീലിന് നല്കി പ്രകാശനം ചെയ്തു.
ജദ്ദാഫിലെ ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ രാവിലെ 8:30 മുതല്‍ ഉച്ചക്ക് 2:30 വരെയാണ് ക്യാമ്പ്. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ഹംസ തൊട്ടി,ഇബ്രാഹീം മുറിച്ചാണ്ടി,അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര,എന്‍കെ ഇബ്രാഹീം,പിവി നാസര്‍,അഫ്സല് മെട്ടമ്മല്‍,സലാം കന്യപ്പാടി,ഹനീഫ് ടിആര്‍,ജലീല്‍ മശ്ഹൂര്‍ തങ്ങള്‍, മൊയ്ദു അരൂര്‍,അബ്ദുല്ല വലിയാണ്ടി,കെപിപി തങ്ങള്‍,അബ്ദുല്‍ ബാരി ഹുദവി ഗുഡല്ലൂര്‍ പങ്കെടുത്തു. കെഎംസിസി സംസ്ഥാന ഭാരവാഹികള്‍,ജില്ലാ,മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് ഭാരവാഹികള്‍,വനിതാ കെഎംസിസി ഭാരവാഹികള്‍,ഹാപ്പിനെസ് ടീമംഗങ്ങള്‍,കെഎംസിസി പ്രവര്‍ത്തകര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്യും. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും രക്തദാനം ചെയ്യാന്‍ എത്തുന്നവര്‍ക്കു രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ കെഎംസിസിയുടെ സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.