
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ : മാര്‍ബിള്‍ കല്ലുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ‘ദി ഡിസ്ട്രക്റ്റീവ് സ്റ്റോണ്‍’ എന്ന ഓപ്പറേഷനിലൂടെ സംഘത്തിന്റെ ശ്രമം പോലീസ് പരാജയപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായത്. രാജ്യത്തിന് പുറത്തുള്ള ഡീലര്‍മാരാണ് മൂന്ന് പ്രതികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. ഏഷ്യന്‍ പൗരന്മാരായ പ്രതികള്‍, 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടുവന്ന് രാജ്യത്തിനകത്ത് വില്‍ക്കുന്നതിന് മാര്‍ബിള്‍ കല്ലുകള്‍ക്കുള്ളില്‍ ഒളിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഷാര്‍ജ പോലീസിലെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഡയറക്ടര്‍ കേണല്‍ മജീദ് സുല്‍ത്താന്‍ അല്അസം, രാജ്യത്തിന് പുറത്തുള്ള ഡീലര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു സംഘത്തിന്റെ നിലനില്‍പ്പിനെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി വെളിപ്പെടുത്തി.