
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: ലഹരിക്കെതിരെ സമൂഹം ഒന്നിച്ചു പോരാടണമെന്ന് അഡ്വ:എന്‍ ശംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. അബുദാബി തവനൂര്‍,മംഗലം പഞ്ചായത്ത് കെഎംസിസികള്‍ സംയുക്തമായി സംഘടിപ്പിച്ച ‘അല്‍ ഇക്റാം 2025’ റമസാന്‍ റിലീഫ് വിതരണോദ്്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. കുടുംബത്തെ മുഴുവന്‍ തകര്‍ക്കുന്ന അവസ്ഥയിലേക്ക് ലഹരി ഉപയോഗം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സെനുല്‍ ആബിദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായിരുന്ന ഹക്കീം കൂട്ടായിയെ ചടങ്ങില്‍ തവനൂര്‍ മണ്ഡലം കെഎംസിസി ആദരിച്ചു.
മഹാരാജസ് കോളേജില്‍ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത അഹമ്മദ് നുഅ്മാന് മൊമെന്റോ നല്കി. വിഎം മൊയ്ദീന് ഖിറാഅത്ത് നടത്തി. പിപി സൈതാലു അധ്യക്ഷനായി. സിഎംടി സീതി,ഹക്കീം കൂട്ടായി,അഷ്കര്‍ അലി മാസ്റ്റര്‍,ആബിദ് മദനി.കെപി അമീന്,വിഎം ബാവ,കെടി റാഫി മാസ്റ്റര്‍,ടിബിആര്‍ കൂട്ടായി,വിഎം മജീദ്,സിപി നദീര്‍,സിപി നാഫിഹ്,റാഫി ഷമീര്‍ പ്രസംഗിച്ചു. കെപി ഷഹീന്,ടികെ ശുഹൈബ്,കെവി സാലിഹ്, സഹീര്‍ കളത്തില്‍,റാഷിദ്ടി കെ നേതൃത്വം നല്കി. പിവി നിസ്താര്‍ സ്വാഗതവും കെവി റഷീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.