
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി: ലഹരിക്കെതിരെ ജാഗ്രതയുണര്‍ത്തി നൗഷാദ് ബാഖവിയുടെ റമസാന്‍ പ്രഭാഷണം അവസരോചിതമായി. കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തില്‍ അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് ‘ലഹരിയും ലഹളയും’ എന്ന വിഷയത്തില്‍ നൗഷാദ് ബാഖവി പ്രഭാഷണം നടത്തിയത്. കുവൈത്ത് കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി.
സംസ്ഥാന കെഎംസിസി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നന്മ ഭവന പദ്ധതി പ്രകാരം കെഎംസിസി അംഗങ്ങള്‍ക്കായി നിര്‍മിച്ചു നല്കുന്ന ആദ്യ അഞ്ച് വീടിന്റെ പ്രഖ്യാപനവും ചടങ്ങില്‍ പ്രസിഡന്റ് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,മെട്രോ ഗ്രൂപ്പ് ചെയര്മാന് മുസ്തഫ ഹംസ,മാന്ഗോ ഹൈപ്പര്‍ ചെയര്മാന് റഫീഖ് അഹമ്മദ്,കുവൈത്ത് ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ഗഫൂര്‍ ഫൈസി പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന മതകാര്യ വിങ് ചെയര്മാന് ഇഖ്ബാല്‍ മാവിലാടം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സാബിത് ചെമ്പിലോട് നന്ദിയും പറഞ്ഞു. ആബിദ് ഖാസിമി ഖിറാഅത് നടത്തി. സംസ്ഥാന ഭാരവാഹികളായ റഊഫ് മഷ്ഹൂര്‍ തങ്ങള്‍,ഫാറൂഖ് ഹമദാനി,എംആര്‍ നാസര്‍,ഡോ.മുഹമ്മദലി,സിറാജ് എരഞ്ഞിക്കല്‍, ഗഫൂര്‍ വയനാട്,ഷാഹുല്‍ ബേപ്പൂര്‍,സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി,ഉപദേശക സമിതി ചെയര്മാന് ടി.ടി സലീം,വൈസ് ചെയര്മാന് ബഷീര്‍ ബാത്ത, അംഗങ്ങളായ സിദ്ദീഖ് വലിയകത്ത്,കെകെപി ഉമ്മര്‍കുട്ടി,ഇസ്മായില്‍ ബേവിഞ്ച നേതൃത്വംനല്കി.