
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: വന്‍ മയക്കുമരുന്ന് സംഘത്തെ അബുദാബി പൊലീസ് പിടികൂടി. ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബുദാബി പൊലീസ് ‘സീക്രട്ട് ഹൈഡൗട്ട്സ്’ എന്ന ഓപ്പറേഷനിലൂടെയാണ് 184 കി ലോഗ്രാം ഹാഷിഷ് കൈവശം വച്ച രണ്ടു ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്ത് ഒരു ഏഷ്യന്‍ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള സംഘം യുഎഇയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി നാര്‍ക്കോട്ടിക്സ് ഡയരക്ടറേറ്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരീബ് അല്‍ദാഹിരി പറഞ്ഞു. മാര്‍ബിള്‍ സിലിണ്ടറുകളില്‍ ഒളിപ്പിച്ചാണ് ഇവ വില്‍പ്പനക്ക് എത്തിച്ചത്. വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി രഹസ്യ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും നിതാന്ത ജാഗ്രതയുടെയും മിന്നല്‍ പരിശോധനയുടെയും കൃത്യമായ അന്വേഷണത്തിന്റെയും ഫലമായി ഇവരെ പിടികൂടാന്‍ കഴിഞ്ഞതായി അബുദാബി പൊലീസ് പറഞ്ഞു.
പ്രധാന മയക്കുമരുന്ന് വ്യാപാരികള്‍ താമസിക്കുന്ന രാജ്യങ്ങളിലെ അധികാരികളെ ഏകോപിപ്പിച്ച് പ്രാദേശികമായും അന്തര്‍ദേശീയമായും ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെ പിന്തുടരുന്നതിന് ആന്റി നാര്‍ക്കോട്ടിക്സ് ഡയരക്ടറേറ്റും രാജ്യത്തെ ആന്റി നാര്‍ക്കോട്ടിക്സ് ഏജന്‍സികളും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ 800 2626 എന്ന നമ്പറില്‍ അമാനുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.