
ഇന്‍ഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ഷാർജ : കഴിഞ്ഞവർഷം ഷാർജ അന്താരാഷ്ട്ര
വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 136 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായി ഷാർജ തുറമുഖ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി അധികൃതർ അറിയിച്ചു. ഇതിൽ 20,000- ത്തിലേറെ മയക്കുമരുന്ന് ഗുളികകൾ, മയക്കുമരുന്ന് കലർത്തിയ സ്റ്റാമ്പുകൾ, പേപ്പറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ജാഗ്രതയോടെയുള്ള പരിശോധനാ നടപടിക്രമങ്ങളിലൂടെയാണ് വിവിധ അതിർത്തി വഴിയുള്ള ഒട്ടേറെ കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്താൻ കഴിഞ്ഞത്. യാത്രക്കാരുടെ ലഗേജുകൾ, പാഴ്സലുകൾ എന്നിവ പരിശോധിക്കുന്നതിന് നൂതന സാങ്കേതികവിദ്യകളാണ് അതിർത്തികളിൽ ഉപയോഗിക്കുന്നത്. കര, ആകാശം, കടൽ എന്നിവ വഴി നിരോധിത വസ്തുക്കൾ എമിറേറ്റിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. കഴിഞ്ഞ ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 45.42 കിലോഗ്രാം ലഹരി വസ്തുക്കൾ കടത്താനുള്ള ഏഴ് ശ്രമങ്ങൾ പരാജയപ്പെടുത്തി. ഒക്ടോബറിൽ ഷിപ്പിങ് കണ്ടെയ്നറിൽ നാലു കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. ഇതേ മാസം തന്നെ ഒരു വിമാനയാത്രക്കാരനിൽനിന്ന് 8.71 കിലോഗ്രാം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. ഇതുവരെ പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.