
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: പയ്യന്നൂര്‍ മണ്ഡലത്തിലെ എല്ലാ മഹല്ലുകളെയും ലഹരിമുക്തമാക്കണമെന്നും ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അവരുമായി യാതൊരു സഹകരണത്തിനും മഹല്ല് കമ്മിറ്റികള്‍ തയാറാകരുതെന്നും ദുബൈ കെഎംസിസി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദുബൈ അബുഹൈലില്‍ നടക്കുന്ന ഇഫ്താര്‍ സംഗമവും ഫാമിലി മീറ്റും വന്‍ വിജയമാക്കാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഹാഷിം പെരിങ്ങോം അധ്യക്ഷനായി. ഷംസുദ്ദീന് പെരുമ്പട്ട,സമീല്‍ പെടേന,വസീം പാലക്കോട്,ഷഫീഖ് കുറ്റൂര്‍,നൂറുദ്ദീന്‍ കവ്വായി, നദീര്‍ പാലത്തര,ഖാലിദ് വെള്ളുര്‍ പ്രസംഗിച്ചു. സെക്രട്ടറി ജബ്ബാര്‍ കവ്വായി സ്വാഗതം പറഞ്ഞു.